PWD movie | ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് പോലെ വിവാഹ സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാൽ! പി.ഡബ്ല്യു.ഡി. ട്രെയ്‌ലർ

Last Updated:

വിവാഹത്തിന് തയ്യാറാകുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പി.ഡബ്ല്യു.ഡി. മുന്നോട്ടു വെയ്ക്കുന്ന ആശയം പലരിലും കൗതുകം ജനിപ്പിച്ചേക്കാം

പി.ഡബ്ല്യു.ഡി. ട്രെയ്‌ലർ
പി.ഡബ്ല്യു.ഡി. ട്രെയ്‌ലർ
വിവാഹബന്ധം ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ് പുതുക്കി എടുത്തില്ലെങ്കിൽ അവസാനിച്ചു പോകുന്ന ഒരു നിയമം വന്നാലുള്ള അവസ്ഥയെന്തായിരിക്കും? ഒന്ന് ഡിവോഴ്സ് ഇല്ലാതാകും. മറ്റൊന്ന് അതുവഴി കുടുംബ സങ്കൽപ്പങ്ങളും ഇല്ലാതാകും.
പി.ഡബ്ല്യു.ഡി. ( PWD -Proposal Wedding Divorce) എന്ന ചിത്രത്തിൻ്റെ വിഷയം ചിത്രത്തിലെ നായികാ കഥാപാത്രം ഒരു ഡയലോഗായി ട്രെയ്‌ലറിൽ പറയുന്നുണ്ട്. 'നമ്മുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കിൽ റിന്യു ചെയ്യാം'.
ഇത്തരം ഒരു ആശയം സിനിമയിലൂടെ ആളുകളിലേക്ക് എത്തിക്കാനുള്ള സമകാലീന തന്ത്രമായി മറ്റൊരു കഥാപാത്രം പറയുന്നത്, 'കണ്ടില്ലേൽ കുത്തികൊല്ലും എന്ന രീതിക്കുള്ള പ്രൊമോഷൻ ചെയ്യും'. മോശം സിനിമകളെ പ്രൊമോഷൻ നടത്തി ഹൈപ്പ് ഉണ്ടാക്കി പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുന്ന രീതിയെ ട്രോള് ചെയ്യുന്നതായി കണ്ടാലും പി ഡബ്ല്യു ഡി മുന്നോട്ടു വെയ്ക്കുന്ന ആശയത്തെ ആളുകളിലേക്കെത്തിക്കാനും ആ മാർക്കറ്റിംഗ് തന്ത്രം ഒരു ശ്രമം നടത്തുന്നുണ്ട്.
advertisement
ഒരു ഓഫ്ബീറ്റ് ചിത്രത്തിൻ്റെ പാത പിന്തുടരാതെ, തികച്ചും കളർഫുൾ ലൗഡ് സ്റ്റൈലിഷ് മ്യൂസിക് ചെയ്തുള്ള മേക്കിംഗ് രീതിയാണ് ട്രെയ്‌ലറിൽ കാണുന്നത്.
സിദ്ധാർത്ഥ പ്രദീപാണ് മ്യൂസിക് ഡയറക്ടർ. ശ്യാം ശശിധരൻ എഡിറ്ററും ദേശീയ പുരസ്‌കാര ജേതാവുമായ സിനോയ് ജോസഫ് സൗണ്ട് ഡിസൈനും മികച്ച കളറിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് ലിജു പ്രഭാകർ കളറിംഗും നിർവ്വഹിച്ചിരിക്കുന്നു. പഴയകാല മലയാള സിനിമകളിലൂടെ പരിചിതമായ ഊട്ടിയും അവിടുത്തെ ഒരു ബംഗ്ളാവും ആണ് കഥാപരിസരം.
advertisement
കോൺവർസേഷൻ ഡിബേറ്റ് റോം കോം എന്ന അത്ര പരിചിതമല്ലാത്ത ജോണറാണ് പി.ഡബ്ല്യു.ഡി. സ്വീകരിച്ചിരിക്കുന്നത്.
വിവാഹത്തിന് തയ്യാറാകുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പി.ഡബ്ല്യു.ഡി. മുന്നോട്ടു വെയ്ക്കുന്ന ആശയം പലരിലും കൗതുകം ജനിപ്പിച്ചേക്കാം. മതപരമായും അല്ലാതെയും വിവാഹബന്ധത്തെ ജീവിതകാല ഉടമ്പടിയായി കാണുന്ന ബഹുഭൂരിപക്ഷത്തിൻ്റെ ചിന്തകളും അഭിപ്രായങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും തെറ്റായ അർത്ഥങ്ങൾ പറയുന്ന ഒരു സിനിമ ആവില്ല പി.ഡബ്ല്യു.ഡി. എന്നും ചിത്രത്തിൻ്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജോ ജോസഫ് സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെടുന്നു. ചിത്രത്തിൻ്റെ പി.ആർ.ഒ.- അജയ് തുണ്ടത്തിൽ.
advertisement
Summary: Trailer drops for Malayalam movie PWD alias Proposal Wedding Divorce
മലയാളം വാർത്തകൾ/ വാർത്ത/Film/
PWD movie | ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് പോലെ വിവാഹ സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാൽ! പി.ഡബ്ല്യു.ഡി. ട്രെയ്‌ലർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement