'ഗോളം' നായകൻ രഞ്ജിത്ത് സജീവിന്റെ ചിത്രം; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ട്രെയ്‌ലർ കാണാം
- Published by:meera_57
- news18-malayalam
Last Updated:
മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്
ഫ്രാഗ്രന്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' (United Kingdom of Kerala) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' എന്ന ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, ഡോക്ടർ റോണി, മനോജ് കെ.യു., സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയവർക്കൊപ്പം അൽഫോൺസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിനോജ് പി. അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു.
എഡിറ്റർ- അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, കല- സുനിൽ കുമരൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്.
advertisement
ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' മെയ് 23ന് പ്രദർശനത്തിനെത്തും. പി.ആർ.ഒ.- എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 13, 2025 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഗോളം' നായകൻ രഞ്ജിത്ത് സജീവിന്റെ ചിത്രം; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ട്രെയ്‌ലർ കാണാം