advertisement

ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച അയൽവാസിക്ക് 14 വർഷം കഠിനതടവും പിഴയും

Last Updated:

2024 ഒക്ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിന് (54) കഠിനതടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയെ 14 വർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.
2024 ഒക്ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി അടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് പൂച്ചട്ടി എടുത്തുനൽകാൻ ആവശ്യപ്പെട്ട പ്രതി, പൂച്ചട്ടി നൽകിയ കുട്ടിയുടെ കയ്യിൽ ബലമായി പിടിച്ചു. ഉമ്മ നൽകിയാൽ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കുട്ടിയെക്കൊണ്ട് നിർബന്ധപൂർവ്വം ഉമ്മ വയ്പ്പിക്കുകയുമായിരുന്നു.
കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരം പറയുകയായിരുന്നു. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ വലിയതുറ പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി. പി എന്നിവർ ഹാജരായി. വലിയതുറ സബ് ഇൻസ്‌പെക്ടർ എസ്. ജയശ്രീയാണ് കേസ് അന്വേഷിച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച അയൽവാസിക്ക് 14 വർഷം കഠിനതടവും പിഴയും
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement