30 കഴിഞ്ഞാൽ പെൺകുട്ടികൾ 'തള്ളച്ചികൾ' ആണെന്നോ! വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' ട്രെയ്‌ലർ

Last Updated:

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി

News18
News18
ഏതാണ്ട് 35 വയസിനു മേലെ പ്രായമുള്ള യുവാവിന് വേണ്ടിയുള്ള വിവാഹാലോചനയുടെ നർമ രസങ്ങളുമായി വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.
ജനുവരി 31ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
advertisement
വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും എഴുതുന്നു.
എഡിറ്റർ- രഞ്ജൻ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്, സംഗീതം- ഗുണ
ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല- ജോസഫ് നെല്ലിക്കൽ, മേക്കപ്പ്- ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ- സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ- ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ- ജയപ്രകാശ് തവനൂർ, ഷമീം അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടർ- റോഷൻ പാറക്കാട്, നിർമ്മൽ വർഗ്ഗീസ്, സമർ സിറാജുദിൻ, കളറിസ്റ്റ്- ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്- വിപിൻ നായർ, വിഎഫ്എക്സ്- സർജാസ് മുഹമ്മദ്, കൊറിയോഗ്രാഫർ- അർച്ചന മാസ്റ്റർ, ആക്ഷൻ- പിസി സ്റ്റണ്ട്സ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, പരസ്യകല- യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ- അരുൺ പുഷ്കരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, മാർക്കറ്റിംഗ്, വിതരണം- വർണ്ണച്ചിത്ര, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
30 കഴിഞ്ഞാൽ പെൺകുട്ടികൾ 'തള്ളച്ചികൾ' ആണെന്നോ! വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' ട്രെയ്‌ലർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement