വിധിവരും മുൻപേ ടിഷർട്ടിന് ഓർഡർ കൊടുത്തു; ദിലീപ് ചിത്രം 'ഭ.ഭ.ബ.'യുടെ തയാറെടുപ്പുകൾ തകൃതി

Last Updated:

കേസിൽ ഒന്നും മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി, എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിടുകയായിരുന്നു

ദിലീപ്, ഭഭബ ടിഷർട്ട്
ദിലീപ്, ഭഭബ ടിഷർട്ട്
നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവം വരുന്നതിനും മുൻപേ ദിലീപ് (Dileep) ചിത്രം ഭഭബ ടിഷർട്ട് പ്രിന്റിൽ അണിയറപ്രവർത്തകർ. അടുത്തതായി പുറത്തുവരാനിരിക്കുന്ന ദിലീപ് ചിത്രമാണ് ഭഭബ. ഷർട്ട് പ്രിന്റ് ചെയ്യുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. മൂന്നു ദിവസങ്ങൾക്ക് മുൻപ് ഷർട്ട് പ്രിന്റ് ചെയ്യുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്. ദിലീപ് കുറ്റവിമുക്തനാകും എന്ന് ഒരുപക്ഷേ കാലേകൂട്ടിക്കണ്ടു കൊണ്ടാണോ ഇങ്ങനെയൊരു നീക്കമുണ്ടായത് എന്നറിയേണ്ടിയിരിക്കുന്നു. കേസിൽ ഒന്നും മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി, എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിടുകയായിരുന്നു.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സാൻഡി മാസ്റ്റർ എന്നിവരാണ് ഭഭബയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപിൻ്റെ ഭഭബയിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഏറ്റവും പുതിയ ടീസറും ഇത് സ്ഥിരീകരിക്കുന്നു.



 










View this post on Instagram























 

A post shared by RICHDADDY (@richdaddy.store)



advertisement
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭഭബയിൽ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്നു. വൻ താരനിര അണിനിരക്കുന്ന ഒരു മാസ് കോമഡി എന്റർടെയ്‌നറാണിത്.
Summary: The crew of Dileep's film Bhabhaba is printing a T-shirt before the verdict in the actress attack case. Bhabhaba is Dileep's next film. The video of the shirt being printed is viral on social media. The video of the shirt being printed has reached social media three days ago. It remains to be seen whether this move was made in anticipation of Dileep's acquittal.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിധിവരും മുൻപേ ടിഷർട്ടിന് ഓർഡർ കൊടുത്തു; ദിലീപ് ചിത്രം 'ഭ.ഭ.ബ.'യുടെ തയാറെടുപ്പുകൾ തകൃതി
Next Article
advertisement
സ്വിറ്റ്സർലൻഡിൽ നിന്നൊരു മലയാള ചിത്രം;‘ത്രിലോക’ ജനുവരിയിൽ പ്രദർശനത്തിനെത്തും
സ്വിറ്റ്സർലൻഡിൽ നിന്നൊരു മലയാള ചിത്രം;‘ത്രിലോക’ ജനുവരിയിൽ പ്രദർശനത്തിനെത്തും
  • സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ജനുവരി 30, 2026-ന് പ്രീമിയറോടെ ആരംഭിക്കുന്ന 'ത്രിലോക' റിലീസ് ചെയ്യും.

  • സ്വിസ് മലയാളികളുടെ രണ്ടാം തലമുറ ഒരുക്കിയ ഈ ചിത്രം യൂറോപ്യൻ രാജ്യങ്ങളിലെ തീയറ്ററുകളിലും എത്തും.

  • ഫ്ലൈ എമിറേറ്റ്സുമായി ചേർന്ന് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും 'ത്രിലോക'യ്ക്ക് ഉണ്ട്.

View All
advertisement