advertisement

മുഖ്യമന്ത്രി പിണറായി വിജയൻ മർക്കസ് നോളജ് സിറ്റി സന്ദർശിച്ച് സൗഹൃദം പങ്കിട്ടുവെന്ന് കാന്തപുരം

Last Updated:

സൗഹൃദം പുതുക്കാനും വിശേഷങ്ങൾ പങ്കിടാനുമാണ് മുഖ്യമന്ത്രി എത്തിയതെന്ന് കാന്തപുരം പറഞ്ഞു‌

Rapid Read
മർക്കസ് നോളജ് സിറ്റിയിൽ മുഖ്യമന്ത്രി
മർക്കസ് നോളജ് സിറ്റിയിൽ മുഖ്യമന്ത്രി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. മർക്കസ് നോളജ് സിറ്റിയിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരത്തെ കണ്ടത്. സൗഹൃദം പുതുക്കാനും വിശേഷങ്ങൾ പങ്കിടാനുമാണ് മുഖ്യമന്ത്രി എത്തിയതെന്ന് കാന്തപുരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സന്ദർശനത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.
കുറിപ്പ് ഇങ്ങനെ
ബഹു. മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് മർകസ് നോളേജ് സിറ്റിയിൽ സ്വീകരിച്ചു. നോളേജ് സിറ്റിയുടെ സമീപ പ്രദേശത്ത് വയനാട് തുരങ്കപ്പാതയുടെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ഇടവേളയിൽ സൗഹൃദം പുതുക്കാനും വിശേഷങ്ങൾ പങ്കിടാനുമാണ് അദ്ദേഹമെത്തിയത്. സന്ദർശനം ഏറെ ഹൃദ്യമായിരുന്നു. ജാമിഉൽ ഫുതൂഹിൽ ഇന്ന് നടക്കുന്ന ബദ്‌റുൽ കുബ്റ സമാധാന സമ്മേളനത്തിന്റെ സന്ദേശം മുഖ്യമന്ത്രിക്ക് കൈമാറി.
Summary: Chief Minister Pinarayi Vijayan paid a visit to Markaz Knowledge City in Kozhikode to meet with the Grand Mufti of India, Kanthapuram A.P. Aboobacker Musliyar. The meeting was highlighted by the Grand Mufti through a social media post, emphasizing the strong bond between the two leaders. Kanthapuram noted in a Facebook post that the Chief Minister arrived to renew their friendship and share personal updates. The meeting took place at the iconic Markaz Knowledge City, a major educational and cultural hub established by the Markaz institution.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി പിണറായി വിജയൻ മർക്കസ് നോളജ് സിറ്റി സന്ദർശിച്ച് സൗഹൃദം പങ്കിട്ടുവെന്ന് കാന്തപുരം
Next Article
advertisement
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം  രമേശ് ചെന്നിത്തലയുടെ  സാധ്യതകൾ
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയുടെ സാധ്യതകൾ
  • നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി നിർണയിക്കപ്പെടും

  • യു ഡി എഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ട്, പക്ഷേ ഉറപ്പില്ലെന്നും പറയുന്നു

  • പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതൃ പദവിയും ഉറപ്പില്ല, പാർട്ടിയിൽ പുതുതലമുറയുടെ വെല്ലുവിളിയും ഉണ്ടാകും

View All
advertisement