സീരിയൽ താരം പവിത്രാ ജയറാം കാറപകടത്തിൽ മരണപ്പെട്ടു

Last Updated:

നടിയുടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

പവിത്ര ജയറാം
പവിത്ര ജയറാം
നടി പവിത്ര ജയറാം കാർ അപകടത്തിൽ മരണപ്പെട്ടു. ഹൈദരാബാദിൽ കാറിൽ ബസ് ഇടിച്ചായിരുന്നു മരണം. തൃണയനി എന്ന പരിപാടിയിലൂടെ പ്രശസ്തയായ പവിത്ര സഹോദരി അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്കൊപ്പമായിരുന്നു യാത്ര. മരണവാർത്ത ടിവി ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ മെഹബൂബ് നഗറിനടുത്താണ് അപകടമുണ്ടായതെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് പവിത്ര അപകടത്തിൽപ്പെട്ടത്. നടിയുടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. കാറിൻ്റെ വലതുവശത്ത് ബസ് ഇടിച്ചതായാണ് റിപ്പോർട്ട്. പവിത്ര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും സഹയാത്രികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തെലുങ്ക്, കന്നഡ മേഖലകളിൽ പവിത്ര തന്റേതായ ഇടം നേടിയെടുത്തു. ‘തിലോത്തമ’, തെലുങ്ക് സീരിയൽ ‘ത്രിനയനി’ തുടങ്ങിയവയിൽ അഭിനയിച്ചു.
advertisement
ത്രിനയനിയിൽ ആഷിക ഗോപാൽ പദുക്കോൺ, ചന്ദു ഗൗഡ, ശ്രീ സത്യ, പ്രിയങ്ക ചൗധരി, വിഷ്ണു പ്രിയ, ഭാവന റെഡ്ഡി, അനിൽ ചൗധരി, ചല്ല ചന്ദു എന്നിവർക്കൊപ്പം പവിത്ര സ്‌ക്രീനിൽ വേഷമിട്ടു. ദൃഷിക ചന്ദർ, മുന്ന, രവി വർമ്മ, രവി വർമ്മ അദ്ദുരി എന്നിവരോടൊപ്പം ബുച്ചി നായിഡു കന്ദ്രിഗയിലും അഭിനയിച്ചു.
പവിത്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ കമൻ്റ്‌സ് വിഭാഗത്തിൽ പലരും അവരുടെ പെട്ടെന്നുള്ള വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Summary: TV serial actor Pavitra Jayaram dies in car accident in Hyderabad. Pavitra is known for her role in several popular TV shows. Her fellow travellers escaped unhurt
മലയാളം വാർത്തകൾ/ വാർത്ത/Film/
സീരിയൽ താരം പവിത്രാ ജയറാം കാറപകടത്തിൽ മരണപ്പെട്ടു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement