അനൂപ് മേനോൻ നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ട്വന്റി വൺ ഗ്രാംസിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, ടോവിനോ, ആസിഫ് അലി എന്നിങ്ങനെ മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇരുപത്തഞ്ചോളം താരങ്ങൾ ചേർന്ന് പുറത്തിറക്കി.
ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ബിബിൻ കൃഷ്ണയാണ്. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ദീപക് ദേവാണ്. വിനായക് ശശികുമാറാണ് വരികൾ ഒരുക്കിയിരിക്കുന്നത്.
അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്ത്, ലെന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു, ശങ്കർ രാമകൃഷ്ണൻ, ചന്ദുനാഥ്, മാനസ രാധാകൃഷ്‌ണൻ, പ്രശാന്ത് അലക്‌സാണ്ടർ, ജീവ ജോസഫ്, മേഘനന്ദ റിനിഷ്, അജി ജോൺ, വിവേക് അനിരുദ്ധ്, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, ദിലീപ് നമ്പ്യാർ, നോബിൾ ജേക്കബ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എറണാകുളം, വാഗമൺ എന്നിവിടങ്ങളിലായിട്ടാണ് ട്വൻറി വൺ ഗ്രാംസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ഷിനോജ് ഒടാന്ദിയിൽ, ഗോപാൽജി വടയാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ് - സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശിഹാബ് വെണ്ണല, പി ആർ ഒ - വാഴൂർ ജോസ്, സ്റ്റിൽസ് - രാംദാസ് മാതുർ, ഡിസൈൻ - യെല്ലോടൂത്ത്സ്, അസ്സോസിയേറ്റ് ഡയറക്ടർസ് - നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ് - സുധീഷ് ഭരതൻ, യദുകൃഷ്‌ണ ദയകുമാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.