കുഞ്ചാക്കോ ബോബന്റെ 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഷൂട്ടിംഗ് വേളയിൽ മറ്റു രണ്ടു ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് ലിസ്റ്റിൻ
- Published by:meera_57
- news18-malayalam
Last Updated:
കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്
'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ (Listin Stephen) നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും (Kunchacko Boban) രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' പൂജയും സ്വിച്ചോണും നടന്നു. വയനാട് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. കുറുവാ ദ്വീപിനടുത്തുള്ള ക്രിസ്റ്റൽ കുറുവ റിസോർട്ടിലെ ലൊക്കേഷനിൽ വച്ച് നടന്ന പൂജാ ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി, ഡയറക്ടർ രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജാഫർ ഇടുക്കി, ചിദംബരം, സജിൻ ഗോപു, തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി. തുടർന്ന് തിരക്കഥ ലിസ്റ്റിൻ സ്റ്റീഫൻ ഡയറക്ടർ രതീഷ് ബാലകൃഷ്ണ പൊതുവാളിന് കൈമാറി. ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ നിർവഹിച്ചു.
ചിദംബരം ക്ലാപ്പടിച്ച് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചു. പൂജാ വേളയിൽ തന്നെ മറ്റു രണ്ടു ചിത്രങ്ങളുടെയും പ്രഖ്യാപനം ലിസ്റ്റിൻ സ്റ്റീഫൻ നടത്തി. 'ഗരുഡൻ' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത അരുൺ വർമ്മ, പുതുമുഖ സംവിധായകൻ അമൽ ഷീല തമ്പി എന്നിവരുടെ ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. ഉടൻതന്നെ രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിംഗ് ആരംഭിക്കും.
advertisement
കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം,
ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
കോ-പ്രൊഡ്യുസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, ക്യാമറ- അർജുൻ സേതു, എഡിറ്റർ- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസന്റ്, ആർട്ട്- ഇന്ദുലാൽ കാവീദ്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ., പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത്ത് വേലായുധൻ, സ്റ്റണ്ട് മാസ്റ്റർ- വിക്കി, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, ലൊക്കേഷൻ മാനേജർ- റഫീഖ് പാറക്കണ്ടി, മാർക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പ്രൊമോഷൻസ്- മാർട്ടിൻ ജോർജ്, ആഷിഫ് അലി, അഡ്വർടൈസിങ്- ബ്രിങ്ഫോർത്ത്, ഡിസൈൻസ്- ഓൾഡ് മങ്ക്സ്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 18, 2024 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കുഞ്ചാക്കോ ബോബന്റെ 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഷൂട്ടിംഗ് വേളയിൽ മറ്റു രണ്ടു ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് ലിസ്റ്റിൻ