Kanguva Box Office :നെഗറ്റീവ് റിവ്യൂകളിൽ അടിപതറാതെ 150 കോടിയിലേക്കടുത്ത് സൂര്യയുടെ കങ്കുവ ; കളക്ഷൻ റിപ്പോർട്ട്
- Published by:Sarika N
- news18-malayalam
Last Updated:
വേഗത്തിൽ 100 കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമെന്ന റെക്കോർഡും കങ്കുവ സ്വന്തമാക്കിയിരിക്കുകയാണ്
തെന്നിന്ത്യന്‍ സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം 'കങ്കുവ' ബോക്‌സ്‌ഓഫീസില്‍ കുതിക്കുന്നു. 'കങ്കുവ'യുടെ ആദ്യ മൂന്ന് ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൂന്ന് ദിനം കൊണ്ട് 127 കോടി രൂപയാണ് ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത്.സിനിമയെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകൾ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്. നവംബർ 14ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ 58 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. ഇതോടെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷനായി കങ്കുവ മാറിയിരുന്നു. മൂന്ന് ദിനം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമെന്ന റെക്കോർഡും കങ്കുവ സ്വന്തമാക്കിയിരിക്കുകയാണ് .
സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തമിഴ്‌നാട്ടിലും ഓവർസീസ് മാർക്കറ്റിലും ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.350 കോടി രൂപ ബിഗ് ബജറ്റില്‍ ഒരു പിരീഡ് ആക്ഷന്‍ ഡ്രാമയായാണ് ചിത്രം ഒരുക്കിയത്. വലിയ കാൻവാസിൽ ഒരുക്കിയ ചിത്രത്തില്‍ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണുള്ളത്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജ, യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്.
advertisement
രണ്ട് വ്യത്യസ്‌ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ സൂര്യയുടെ എതിരാളിയായി എത്തിയത് ബോളിവുഡ് താരം ബോബി ഡിയോൾ ആണ്. ദിഷപതാനി സൂര്യയുടെ നായികയായും എത്തി. സിനിമയുടെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 18, 2024 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kanguva Box Office :നെഗറ്റീവ് റിവ്യൂകളിൽ അടിപതറാതെ 150 കോടിയിലേക്കടുത്ത് സൂര്യയുടെ കങ്കുവ ; കളക്ഷൻ റിപ്പോർട്ട്