മാളികപ്പുറം, മാർക്കോ ഇനി 'മിണ്ടിയും പറഞ്ഞും'; ഉണ്ണി മുകുന്ദന്റെ ക്രിസ്തുമസ് ചിത്രത്തിന് റിലീസ് തീയതി പ്രഖ്യാപിച്ചു

Last Updated:

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ

മിണ്ടിയും പറഞ്ഞും
മിണ്ടിയും പറഞ്ഞും
ഉണ്ണി മുകുന്ദനും (Unni Mukundan) അപർണ്ണ ബാലമുരളിയും (Aparna Balamurali) ആദ്യമായി ഒരുമിക്കുന്ന 'മിണ്ടിയും പറഞ്ഞും' ഈ വരുന്ന ക്രിസ്തുമസിന് തിയെറ്ററുകളിലെത്തും. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ്‌ മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ്.
‎സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന‌ നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്‌. കുറുപ്പുമാണ്. കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയെറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ.
advertisement
2022ൽ 'U' സർട്ടിഫിക്കറ്റോടെ സെൻസറിങ് പൂർത്തിയായ ചിത്രം റിലീസ് ചെയ്യാൻ വൈകി. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. 'ഗെറ്റ്, സെറ്റ്, ബേബി'യാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത മലയാള ചിത്രം. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മിറാഷ്' ആണ് അപർണ ബാലമുരളി ഏറ്റവും ഒടുവിൽ അഭിയനയിച്ച മലയാള ചിത്രം.
advertisement
ടൊവിനോ തോമസിന്റെ ഹിറ്റ് ചിത്രമായ ലൂക്ക ഒരുക്കിയ സംവിധായകനും രചയിതാവും സംഗീതസംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്നൊരു കൗതുകം കൂടി ഈ ചിത്രത്തിനുണ്ട്.
Summary: Unni Mukundan and Aparna Balamurali will be seen together for the first time in 'Mindyum Padum', which will hit the theatres this coming Christmas. The film, directed by Arun Bose, is produced by director Salim Ahmed under the banner of Alans Media. ‎The film, which is set against the backdrop of the love and life of the couple Sanal and Leena before and after their marriage, is written by Mridul George and Arun Bose
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മാളികപ്പുറം, മാർക്കോ ഇനി 'മിണ്ടിയും പറഞ്ഞും'; ഉണ്ണി മുകുന്ദന്റെ ക്രിസ്തുമസ് ചിത്രത്തിന് റിലീസ് തീയതി പ്രഖ്യാപിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement