Marco | ആദ്യ ദിവസത്തിൽ മുടക്കുമുതലിന്റെ മൂന്നിലൊന്ന്; ഉണ്ണി മുകുന്ദന്റെ 'മാർക്കോ' ഒറ്റദിവസം നേടിയത് 10.8 കോടി

Last Updated:

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്

മാർക്കോ
മാർക്കോ
ആകെ 31 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ആദ്യദിവസം കൊണ്ട് മുടക്കുമുതലിന്റെ മൂന്നിലൊന്നു തിരിച്ചുപിടിച്ച് മലയാള സിനിമയിലെ ബാങ്കബിൾ സ്റ്റാർ ആയിക്കഴിഞ്ഞു ഉണ്ണി മുകുന്ദൻ (Unni Mukundan). ഉണ്ണി നായകനായ, വയലൻസ് കൊടുമ്പിരി കൊണ്ട മാർക്കോ (Marco movie) റിലീസ് ദിവസം ലോകമെമ്പാടും നിന്നായി നേടിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 10.8 കോടി രൂപയാണ് ഉണ്ണി മുകുന്ദന്റെ 'മാർക്കോ'യുടെ വേൾഡ് വൈഡ് കളക്ഷൻ. ഹനീഫ് അദെനി സംവിധാനം ചെയ്ത 'മിഖായേൽ' എന്ന സിനിമയുടെ സ്പിൻ ഓഫ് ആണ് മാർക്കോ. മിഖായേലിലെ വില്ലനെ നായകനാക്കി മാറ്റി എടുത്ത ചിത്രമാണ് 'മാർക്കോ'.
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈ കിംഗ്സനാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കെ.ജി.എഫ്., സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ‘മാർക്കോ’ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെ എത്തുകയാണ്.
advertisement
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളാണ് ചിത്രത്തിനു പശ്ചാത്തലമായിരിക്കുന്നത്. മൂന്നാർ, കൊച്ചി, എഴുപുന്ന, ദുബായ്, കൊല്ലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഉണ്ണി മുകുന്ദനു പുറമേ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ, അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി, മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാ ശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ എന്നി വരും പ്രധാന താരങ്ങളാണ്.
Summary: Unni Mukundan movie 'Marco', known for its gory violence, made it big at the box office on the opening day. The film managed to collect Rs 10.8 crores world wide on the release day
മലയാളം വാർത്തകൾ/ വാർത്ത/Film/
Marco | ആദ്യ ദിവസത്തിൽ മുടക്കുമുതലിന്റെ മൂന്നിലൊന്ന്; ഉണ്ണി മുകുന്ദന്റെ 'മാർക്കോ' ഒറ്റദിവസം നേടിയത് 10.8 കോടി
Next Article
advertisement
മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; അന്തിമ തീരുമാനം ശനിയാഴ്ച
മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; അന്തിമ തീരുമാനം ശനിയാഴ്ച
  • കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ സാധ്യത, അന്തിമ തീരുമാനം ശനിയാഴ്ച.

  • മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് നിർദേശിച്ചത്.

  • ശബരിമല സീസൺ ഭംഗിയാക്കുന്നതിന് മുൻഗണന, വിശ്വാസികളുടെ വിശ്വാസം കാക്കുമെന്ന് കെ ജയകുമാർ.

View All
advertisement