അമ്മ ഉർവശിക്കൊപ്പം കുഞ്ഞാറ്റ അഭിനയിക്കുന്ന ചിത്രം; തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമാണം

Last Updated:

13 വർഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും, സിനിമ സ്വപ്നം കണ്ട് വരുന്ന ഏതൊരാൾക്കും കൂടെ കൂടാമെന്നും ചടങ്ങിനിടെ അഭിലാഷ് പിള്ള പറഞ്ഞു

ഉർവശിയും കുഞ്ഞാറ്റയും, പാബ്ലോ പാർട്ടിയുടെ പൂജാ വേളയിൽ നിന്നും
ഉർവശിയും കുഞ്ഞാറ്റയും, പാബ്ലോ പാർട്ടിയുടെ പൂജാ വേളയിൽ നിന്നും
നായികയായി സിനിമാ പ്രവേശം നടത്തുമെന്ന് പ്രഖ്യാപിച്ച നടി ഉർവശിയുടെ മകൾ കുഞ്ഞാറ്റ അമ്മക്കൊപ്പം സിനിമയിലേക്ക്. സിനിമാ നിർമ്മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുന്ന തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ സിനിമയാണിത്. കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ലോഞ്ചിൽ മേജർ രവി, എം. മോഹനൻ, എം. പത്മകുമാർ, മുകേഷ് ഇന്ദ്രൻസ്, അരുൺ ഗോപി തുടങ്ങിയവർ ചേർന്ന് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഉർവ്വശി, മഞ്ജു വാര്യർ, ഗിന്നസ് പക്രു, ടിനി ടോം, സൈജു കുറുപ്പ്, രഞ്ജിൻ രാജ്, വിഷ്ണു ശശിശങ്കർ, വിഷ്ണു വിനയ്, അഖിൽ മാരാർ, അനുശ്രീ, ഭാമ, ഗോവിന്ദ് പത്മസൂര്യ, ഗോപിക, ദേവനന്ദ, ജസ്നിയ ജയദിഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 13 വർഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും, സിനിമ സ്വപ്നം കണ്ട് വരുന്ന ഏതൊരാൾക്കും കൂടെ കൂടാമെന്നും ചടങ്ങിനിടെ അഭിലാഷ് പിള്ള പറഞ്ഞു.
മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അഭിലാഷ് പിള്ള നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ് പാബ്ലോ പാർട്ടി നിർമ്മിക്കുന്നത്.
advertisement
ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ  അഭിലാഷ് പിള്ളയുടെയാണ്  നവാഗതനായ ബിബിൻ എബ്രഹാം മേച്ചേരിൽ തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിൽ മുകേഷ്, സിദ്ദിഖ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, അനുശ്രീ, അപർണ ദാസ്, ബോബി കുര്യൻ, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പി.ആർ.ഒ. : പ്രതീഷ് ശേഖർ.
Summary: Noted screenwriter Abhilash Pillai can be seen donning the garb of a producer in the film Pablo Party. The movie brings actor Urvashi and her daughter Kunjatta together on screen
മലയാളം വാർത്തകൾ/ വാർത്ത/Film/
അമ്മ ഉർവശിക്കൊപ്പം കുഞ്ഞാറ്റ അഭിനയിക്കുന്ന ചിത്രം; തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമാണം
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement