'വാരിയൻകുന്നൻ തെറ്റായ തീരുമാനം'; പൃഥ്വിരാജിനോട് എ.പി. അബ്ദുള്ള കുട്ടി
'വാരിയൻകുന്നൻ തെറ്റായ തീരുമാനം'; പൃഥ്വിരാജിനോട് എ.പി. അബ്ദുള്ള കുട്ടി
ഈ വിഷയത്തിൽ നേരിട്ട് കണ്ടാൽ രണ്ട് ചീത്ത പറയണമെന്നുണ്ട്. എന്തായാലും
വാരിയംകുന്നൻ എന്ന സിനിമയിൽ നിന്നു പൃഥ്വിരാജ് പിന്മാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എ പി അബ്ദുള്ളക്കുട്ടി
പൃഥ്വിരാജ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്ന വാരിയംകുന്നൻ എന്ന സിനിമ ചിത്രീകരണത്തിന് മുൻപേ വൻ വിവാദമാണ് സൃഷ്ടിച്ചത്. സിനിമയുടെ സംവിധായകനായ ആഷിഖ് അബുവിനെതിരെയും തിരക്കഥാകൃത്തുക്കൾക്കെതിരെയും ഉണ്ടായ എതിർപ്പിനേക്കാൾ കൂടുതൽ വിമർശനം നായകനായ പൃഥ്വിരാജിനെതിരെയാണ് ഉണ്ടായത്. സമൂഹ മാധ്യമങ്ങളിൽ ബി ജെ പി- ആർഎസ്എസ് അനുകൂലികൾ വ്യക്തിപരമായി പോലും പൃഥിരാജിനെ അധിക്ഷേപിയ്ക്കുന്ന സ്ഥിതിയുണ്ടായി.
ഇതിനു ശേഷം പൃഥ്വിരാജ് ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെയും വിമർശനങ്ങൾ തുടരുന്നുണ്ട്. ഇന്നലെ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് താൻ അഭിനയിക്കുന്ന പുതിയ ചിത്രമായ കടുവയുടെ പോസ്റ്റർ പങ്കുവെച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെയാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി വാരിയൻകുന്നൻ തെറ്റായ തീരുമാനം എന്ന കമന്റിട്ടത്.
Variyam Kunnan ... worng dessions... Plssss.... എന്നാണ് അബ്ദള്ളകുട്ടിയുടെ കമന്റ്. എന്നാൽ കമന്റിൽ നിറയെ അക്ഷരതെറ്റാണെന്നത് ട്രോളിനും കാരണമായിട്ടുണ്ട്. പിന്നീട് worng എന്നെഴുതിയത് wrong എന്ന് തിരുത്തിയെങ്കിലും dessions എന്നത് decision ആക്കിയിട്ടില്ല.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.