പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു

Last Updated:

തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്

കെ.ജി. ജയൻ
കെ.ജി. ജയൻ
മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്. ഭക്തിഗാനങ്ങൾക്കും വയലിൻ വായനയിലും പ്രാവീണ്യമുള്ള കർണാടക സംഗീതജ്ഞനായിരുന്നു.
ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം അവാർഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ൽ പത്മശ്രീ ലഭിച്ചു.
1934 നവംബർ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്‌നം കെ.ജി. ജയനും സഹോദരൻ വിജയനും ദക്ഷിണേന്ത്യയിൽ അവരുടെ ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, സ്റ്റേജ് ഷോകൾ എന്നിവയിലൂടെ പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യർ, ആലത്തൂർ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കർണാടക ഗായകരുടെ കീഴിൽ സംഗീത പരിശീലനം നേടിയിട്ടുണ്ട്.
advertisement
ജയവിജയൻ എന്നറിയപ്പെട്ടിരുന്ന ഇവർ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലുള്ള പരിശീലനകാലത്ത് പാട്ടുകൾ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയിരുന്നു. വിജയൻ 1986-ൽ അന്തരിച്ചു. 'നക്ഷത്രദീപങ്ങൾ', 'മാണിക്യവീണ', 'ശ്രീകോവിൽ നടതുറന്നു', 'മാളികപ്പുറത്തമ്മ' തുടങ്ങിയവ അവരുടെ രചനകളിൽ ചിലതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement