Fact Check ഇനി മലയാളത്തിൽ പാടില്ലെന്ന് വിജയ് യേശുദാസ് ആരോടാണ് പറഞ്ഞത്?

Last Updated:

അഭിമുഖം വിവാദമാകാൻ ഇടയുണ്ടെന്ന കാര്യം നേരത്തെ തന്നെ അച്ഛന് മുന്നറിയിപ്പ് നൽകിയിരുന്നതായി വിജയ് യേശുദാസ് പറയുന്നു...

കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായത് പിന്നണി ഗായകൻ വിജയ് യേശുദാസിന്‍റെ ഒരു പ്രസ്താവനയായിരുന്നു. മലയാള സിനിമയിൽ ഇനി പാടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിന്‍റെ യാഥാർഥ്യമെന്താണ്? ശരിക്കും വിജയ് യേശുദാസ് അങ്ങനെ പറഞ്ഞിരുന്നോ? ഇക്കാര്യങ്ങളിൽ നിലപാട് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് യേശുദാസ്. പാട്ട് നിർത്തുമെന്നോ, മലയാളത്തിൽ പാടില്ലെന്നോ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് ഇക്കാര്യം പറഞ്ഞത്.
ഒരു അഭിമുഖത്തിൽ അവരോട് എക്സ്ക്ലൂസീവായി പറഞ്ഞ കാര്യം അതിലെ ഒരു ഹെഡറെടുത്ത് അവരുടെ രീതിയിൽ മാർക്കറ്റ് ചെയ്തു. ആർട്ടിക്കിളിൽ പോയി വായിച്ചാലെ ഞാൻ എന്താണ് പറഞ്ഞതെന്ന് മനസിലാകൂ. അത് വായിപ്പിക്കാൻ വേണ്ടിയാണല്ലോ ഇങ്ങനൊരു ഹെഡർ ഇടുന്നത്... ഒരു മാസികയ്ക്ക് നൽകിയ അഭിമുഖം, വൈറലാക്കാൻ വേണ്ടി പ്രത്യേക ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിജയ് യേശുദാസ് വിശദീകരിക്കുന്നത്.
കുറച്ചുകൂടി സൂക്ഷിച്ചുമാത്രമായിരിക്കും മലയാളത്തിലെ പാട്ടുകൾ തെരഞ്ഞെടുക്കുകയെന്നു വിജയ് യേശുദാസ് വ്യക്തമാക്കുന്നു. അതാണ് താൻ പറയാൻ ശ്രമിച്ചത്. മലയാളത്തെ അപേക്ഷിച്ചു മറ്റു ഇൻഡസ്ട്രികളിൽ കൂടുതലായി ശ്രദ്ധ പതിപ്പിക്കുമെന്നും വിജയ് യേശുദാസ് പറയുന്നു.
advertisement
പ്രതിഫല കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് താൻ ശ്രമിച്ചതെന്ന് വിജയ് യേശുദാസ് പറയുന്നു. മ്യൂസിക് ഇൻഡസ്ട്രിയിലുള്ളവർക്ക് പ്രതിഫലം കുറച്ചുനൽകുന്ന രീതിയാണ് മലയാള സിനിമയിലുള്ളത്. സമത്വം എന്നൊന്ന് ഇവിടെയില്ല. താൻ ജോലിക്കുള്ള പ്രതിഫലം മാത്രമെ ആവശ്യപ്പെടുന്നുള്ളുവെന്നും വിജയ് യേശുദാസ് പറഞ്ഞു. ചില സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗായകരും, അത് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകരുമൊക്കെ ഇപ്പോൾ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. തട്ടുകടകളുടെ പിന്നിൽ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇൻഡസ്ട്രിയിലുള്ളവർ അർഹിക്കുന്നുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞു.
advertisement
തനിക്ക് കൂടുതൽ പ്രതിഫലം വേണമെന്ന വാദമല്ല ഉയർത്തിയതെന്ന് വിജയ് യേശുദാസ് പറഞ്ഞു. ആരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അവരെ തിരുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിക് ഇൻഡസ്ട്രീസിലുള്ള എല്ലാവർക്കും വേണ്ടി കൂടിയാണ് താൻ അത് പറഞ്ഞത്. എന്ന് വെച്ച് ആ വിഭാഗത്തിന്‍റെ തലവനായല്ല ഇതു പറഞ്ഞതെന്നും വിജയ് യേശുദാസ് പറഞ്ഞു. താൻ പറഞ്ഞത് മനസിലാക്കാൻ പറ്റുന്നവർ മനസിലാക്കട്ടെ, അല്ലാത്തവർ മനസിലാക്കണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖം വിവാദമാകാൻ ഇടയുണ്ടെന്ന കാര്യം നേരത്തെ തന്നെ അച്ഛന് മുന്നറിയിപ്പ് നൽകിയിരുന്നതായി വിജയ് യേശുദാസ് പറഞ്ഞു. ഇത്തരത്തിൽ അഭിമുഖങ്ങൾ പോലും നൽകാതെ പാട്ടിൽ ശ്രദ്ധിച്ചു നിന്നാൽ പോരെ എന്നായിരുന്നു അച്ഛന്‍റെ മറുപടി. എന്നാൽ അങ്ങനെയല്ല, ഇതിപ്പോൾ ആവശ്യമായി തോന്നി, അത് താൻ കൈകാര്യം ചെയ്തുകൊള്ളാമെന്നാണ് അച്ഛന് മറുപടി നൽകിയതെന്നും വിജയ് യേശുദാസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Fact Check ഇനി മലയാളത്തിൽ പാടില്ലെന്ന് വിജയ് യേശുദാസ് ആരോടാണ് പറഞ്ഞത്?
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement