'മലയാള സിനിമയിൽ പാടില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല, അച്ഛനെയും അമ്മയെയും വരെ മോശമായി പരാമർശിച്ചു': വിജയ് യേശുദാസ്
- Published by:user_57
- news18-malayalam
Last Updated:
'അച്ഛനെയും അമ്മയെയും വരെ പലരും മോശമായി പരാമർശിച്ചു': വിവാദങ്ങളിൽ പ്രതികരിച്ച് വിജയ് യേശുദാസ്
മലയാള സിനിമയിൽ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗായകൻ വിജയ് യേശുദാസ്. താൻ പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിച്ചതാണ്. മലയാളത്തിലുൾപ്പടെ വിവിധ ഭാഷകളിൽ പാടിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരും.
മലയാളത്തിൽ ഗായകർക്കും സംഗീത സംവിധായകർക്കും വേണ്ടത്ര പരിഗണന നൽകുന്നില്ല. ഫീൽഡിൽ എത്തിയിട്ട് 20 വർഷമായി. ഇത്ര കാലമായിട്ടും പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുന്നത് ശരിയായ രീതിയല്ല. തുടക്കക്കാരനോടെന്ന പോലെയാണ് ഇപ്പോഴും തന്നോട് പലരും പെരുമാറുന്നത്.
തുടക്കത്തിൽ നാൽപ്പതിനായിരം രൂപ പ്രതിഫലം തന്ന ഒരാൾ, ഇപ്പോഴും അതേ തരാൻ പറ്റൂ എന്ന് ശഠിക്കുമ്പോൾ അത് അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ താൻ പരിഭവം പറഞ്ഞിരുന്നു. പാട്ടിനോടുള്ള താൽപര്യം കൊണ്ടാണ് പാടുന്നത്. എന്നാൽ ആത്യന്തികമായി ഇത് ഉപജീവന മാർഗമാണ്.
advertisement
വലിയ വിമർശനമാണ് തനിക്കെതിരെ ഉയർന്നത്. അച്ഛനെയും അമ്മയെയും വരെ പലരും മോശമായി പരാമർശിച്ചു. പലരും ഇക്കാര്യം വിളിച്ച് പറഞ്ഞു. പക്ഷേ അതൊന്നും എന്നെ ബാധിക്കുന്നതല്ല. അപ്പയെയും ഇത് അറിയിച്ചില്ല. പ്രേക്ഷകരുടെ സന്തോഷത്തിനായാണ് പാടുന്നത്. സങ്കടം വരുമ്പോൾ തുടന്ന് പറയുന്നതും പ്രേക്ഷകരോടാണ്. അത് എങ്ങനെ സ്വീകരിക്കണമെന്നത് കേൾക്കുന്നവരുടെ ഇഷ്ടമാണ്.
മലയാള സിനിമയിൽ ഇനി പാടില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ തലക്കെട്ടിട്ടത് ആ മാഗസിൻ്റെ മാർക്കറ്റിംഗിൻ്റെ ഭാഗമാണ്. താൻ പറഞ്ഞതല്ല റിപ്പോർട്ട് ചെയ്തത്. സംഗീത പരിപാടിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പറഞ്ഞത്. ലോക്ക്ഡൗണിൽ നിരവധി ഗായകരാണ് കഷ്ടപ്പെടുന്നത്. കൂടുതൽ പരിഗണന അർഹരായവരാണ് ഇവർ.
advertisement
റോയൽറ്റി വിഷയത്തിൽ അച്ഛനെയും അന്ന് എല്ലാവരും കുറ്റപ്പെടുത്തി. സത്യത്തിൽ ദാസേട്ടൻ അല്ല റോയൽറ്റി വേണമെന്ന് ആവശ്യപ്പെട്ടത്. ഇപ്പോൾ യൂട്യൂബ് അടക്കമുള്ളവർക്ക് പണം നൽകിയില്ലെങ്കിൽ അവർ ബ്ലോക്ക് ചെയ്യും. അന്ന് റോയൽറ്റി വിവാദം ഉണ്ടായപ്പോൾ ആളുകൾ കുറ്റപ്പെടുത്തിയർ അപ്പയെയും ഞങ്ങളുടെ കുടുംബത്തെയുമാണ്.
പുതിയ ബിസിനസ് ചോപ്പ്ഷോപ്പിനെക്കുറിച്ച്:
അപ്പയ്ക്ക് അടുത്ത കാലത്ത് ഞാൻ മുടി വെട്ടിക്കൊടുത്തു. കോളേജിൽ പഠിക്കുമ്പോൾ സ്വന്തം മുടി വെട്ടിയിരുന്നു. പണ്ടുമുതലേ ഗ്രൂമിങ്ങ് ഇഷ്ടമാണ്. പുതിയ ബിസിനസിനെ കുറിച്ച് ആലോചിച്ചപ്പോൾ സുഹൃത്തുക്കളാണ് ചോപ്ഷോപ്പിനെക്കുറിച്ച് പറഞ്ഞത്.
advertisement
കനേഡിയൻ സ്വദേശിയായ മാർട്ടിൻ ആണ് ചോപ്ഷോപ്പിൻ്റെ ഉടമ. വിജയ്‍യും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ചോപ്ഷോപ്പിൻ്റെ സൗത്ത് ഇന്ത്യൻ ഫ്രാഞ്ചെയ്സി എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഈ ബിസിനസ് പ്ലാൻ ചെയ്തത്. ചോപ്ഷോപ് ഇന്ത്യയിൽ ഇപ്പോൾ ഗോവയിൽ മാത്രമേയുള്ളൂ. തെന്നിന്ത്യയിൽ അടുത്ത ഷോപ്പ് ചെന്നൈയിൽ ആണ് ഉദ്ദേശിക്കുന്നത്. പിന്നീട് ബാംഗ്ലൂർ.
അന്താരാഷ്ട്ര നിലവാരമുള്ള ബാർബർ ഷോപ്പ് അനുഭവം മലയാളികൾക്ക് സമ്മാനിക്കുകയാണ് ഇതുകൊണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. പരമ്പരാഗതമായി പരിശീലനം ലഭിച്ച ബാർബർമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവിടുത്തെ കസേരകൾ പോലും ഇംഗ്ലണ്ടിലെ പഴയ ബാർബർ ഷോപ്പിലേതുപോലെ ഡിസൈൻ ചെയ്തതാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2020 9:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മലയാള സിനിമയിൽ പാടില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല, അച്ഛനെയും അമ്മയെയും വരെ മോശമായി പരാമർശിച്ചു': വിജയ് യേശുദാസ്