'ആ നടൻ ഷൈൻ ടോം ചാക്കോ'; വിൻസി അലോഷ്യസ് പരാതി നൽകി

Last Updated:

ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്

News18
News18
എറണാകുളം: സിനിമാ സെറ്റിൽ ലഹരി ഉപോയോ​ഗിച്ച സഹതാരത്തെ വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയത്.
ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിൻസി ആരോപിച്ചിരുന്നു
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മൊശം പെരുമാറ്റമെന്ന് വിൻസി പരാതിയിൽ പറഞ്ഞു.
Also Read : വിൻ‌സി പരാതി നൽകിയാൽ നടനെതിരെ നടപടി; പിന്തുണച്ച് ‘അമ്മ’
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി ദിവസങ്ങൾക്ക് മുമ്പ് നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഒരു നടൻ സിനിമാ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്നും ആയിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആ നടൻ ഷൈൻ ടോം ചാക്കോ'; വിൻസി അലോഷ്യസ് പരാതി നൽകി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement