advertisement

കേരളം സെൻസർ ബോർഡ് നിരാകരിച്ച ചിത്രം; വിപിൻ അറ്റ്ലീയുടെ 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' തിയേറ്ററിലേക്ക്

Last Updated:

കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ
ഹോംലി മീൽസ് എന്ന ഹിറ്റ്‌ ചിത്രത്തിലെ നായകൻ 'ബെൻ', 'പൊമ്പളൈ ഒരുമൈ', 'മ്യൂസിക്കൽ ചെയർ' എന്നീ ചിത്രങ്ങളുടെ സംവിധായകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ വിപിൻ അറ്റ്ലീ (Vipin Atley) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' ഉടൻ പ്രദർശനത്തിനെത്തുന്നു.
കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും (Central Board of Film Certification) A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിനെ ആസ്പദമാക്കിയുള്ള ലിയനാഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ 'ദി ലാസ്റ്റ് സപ്പർ' എന്ന പെയിന്റിംഗിന്റെ തനി പകർപ്പായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
വിപിൻ ആറ്റ്ലീ, സാജിദ് യാഹിയ, ഡോമിനിക് ഡോം, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, സെബാൻ അഗസ്റ്റിൻ, മഞ്ജുശ്രീ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
advertisement
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സന്തോഷ് അണിമ നിർവ്വഹിക്കുന്നു.
സംഗീതം- ഗോപി സുന്ദർ, ഗാനരചന- വിപിൻ ആറ്റ്ലീ, സെന്തിൽ കുമാർ ഗോവിന്ദ് രാജ്, ദീപക് ശങ്കർ; എഡിറ്റർ- രാജേഷ് കോടോത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഡിസൈനർ-മോസപ്പൻ, കല- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ്- സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ, നീതു മാത്യു, യൂജിൻ ഐസക്, ഓഡിയോഗ്രാഫി-മനോജ് മാത്യു, ഡിഐ- അഖിൽ പ്രസാദ്, സ്റ്റിൽസ്- ലിനു എബ്രഹാം കുര്യൻ, പരസ്യകല- ആർട്ടോ കാർപ്പസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Vipin Atley, who is known for his roles as the director and writer of the hit film Homely Meals, 'Ben', 'Pompalai Orumai' and 'Musical Chair', is writing and directing 'Antappan's Amazing Works', which is set to hit the screens soon. The film, which was rejected by the Kerala Censor Board, has been cleared by the Central Board of Film Certification in Mumbai with an A certificate
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കേരളം സെൻസർ ബോർഡ് നിരാകരിച്ച ചിത്രം; വിപിൻ അറ്റ്ലീയുടെ 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' തിയേറ്ററിലേക്ക്
Next Article
advertisement
IPL 2026 |ചിയർലീഡേഴ്സിന്റേത് ചില്ലറക്കളിയല്ല ! ചിയർലീഡർമാർക്ക് ഒരു മത്സരത്തിന് ലഭിക്കുന്ന പ്രതിഫലം
IPL 2026 |ചിയർലീഡേഴ്സിന്റേത് ചില്ലറക്കളിയല്ല ! ചിയർലീഡർമാർക്ക് ഒരു മത്സരത്തിന് ലഭിക്കുന്ന പ്രതിഫലം
  • ഐപിഎൽ ചിയർലീഡർമാർക്ക് ഓരോ മത്സരത്തിനും 12,000 മുതൽ 25,000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു

  • മികച്ച പ്രകടനത്തിനും കോർപ്പറേറ്റ് പരിപാടികൾക്കും ബോണസ് ഉൾപ്പെടെ അധിക വരുമാനവും ലഭ്യമാണ്

  • ഒരു സീസണിൽ ചിയർലീഡർമാർക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്നതാണ്

View All
advertisement