61 കാരിയെ 'ആന്റി' എന്ന് വിളിച്ച സഹപ്രവർത്തകൻ 1.80 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
- Published by:SIBILI S
- news18-malayalam
Last Updated:
ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് ജീവനക്കാരിയായ എൽസ എസ്റ്റീവ്സിന് നഷ്ടപരിഹാരം നൽകാനാണ് വിധിച്ചത്. സഹപ്രവർത്തകനായ യുവാവ് പലതവണ വിലക്കിയിട്ടും നിരന്തരം തന്നെ ആന്റി എന്ന് സംബോധന ചെയ്യുന്നതായി 61- കാരി ആരോപിച്ചു.
ആവർത്തിച്ച് 'ആന്റി' എന്ന് വിളിച്ച സഹപ്രവർത്തകൻ 1.80 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസ്(NHS ) ജീവനക്കാരിയായ എൽസ എസ്റ്റീവ്സിന്റെ പരാതിയിലാണ് നടപടി. എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലാണ് വിധിച്ചത്. സഹപ്രവർത്തകനായ യുവാവ് പലതവണ വിലക്കിയിട്ടും നിരന്തരം തന്നെ ആന്റി എന്ന് സംബോധന ചെയ്യുന്നതായി 61- കാരി ആരോപിച്ചു.താൻ ബഹുമാനപൂർവമാണ് ഇങ്ങനെ വിളിച്ചതെന്ന സഹപ്രവർത്തകന്റെ വാദം ട്രിബുണൽ അംഗീകരിച്ചില്ല.
തന്റെ പ്രായത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് എൽസ പരാതി നൽകിയത്. പേര് വിളിക്കണമെന്ന് പലതവണ നിർദേശിച്ചിട്ടും ആന്റിയെന്ന് വിളിക്കുന്നത് ചാൾസ് നിർത്തിയില്ല. കൂടാതെ ലിപ്സ്റ്റിക് ഇടുന്നതിൽ പരിഹസിക്കുകയും ചെയ്തതായി 61-കാരി ആരോപിച്ചു. തുടർന്ന് 2023-ൽ ചാൾസിന്റെ പെരുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പരാതി നൽകി. മാനസികമായി തന്നെ വേദനിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി എൽസ പരാതിയിൽ പറഞ്ഞു.
പ്രായമായ സ്ത്രീകളെ ബഹുമാനിക്കുന്നത് തന്റെ നാടായ ഘാനയിലെ സംസ്കാരമാണെന്ന് ചാൾസ് ഓപ്പോങ് വാദിച്ചു. എന്നാൽ, ഉത്തരവാദിത്തമുള്ള ഒരു സ്റ്റാഫ് നഴ്‌സ് എന്ന നിലയിൽ ചാൾസ് ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ചാൾസിന്റെ വാദങ്ങൾ പൊള്ളയാണെന്നും കണ്ടെത്തി.
advertisement
സംസ്കാര സൂചകമായി ആന്റി എന്ന് വിളിക്കുന്നത് മറുവശത്തുള്ള വ്യക്തിക്ക് അരോചകവും ഇഷ്ടക്കേട് ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ആവർത്തിക്കുന്നത് തെറ്റാണെന്നും ജഡ്ജി വ്യക്തമാക്കി. 2022-ലാണ് ഹെൽത്ത് കെയർ അസിസ്റ്റന്റായി എൽസ എസ്റ്റീവ്സ് ജോലിയിൽ പ്രവേശിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 26, 2026 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
61 കാരിയെ 'ആന്റി' എന്ന് വിളിച്ച സഹപ്രവർത്തകൻ 1.80 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്










