advertisement

രാജ്യത്ത് ഇന്ധനക്ഷാമമില്ല; പരിഭ്രാന്തി പരത്തുന്നത് ബോധപൂർവമെന്ന് പെട്രോളിയം മന്ത്രാലയം

Last Updated:

ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അനാവശ്യമായ പരിഭ്രാന്തിയിൽ ജനങ്ങൾ ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും മന്ത്രാലയം വ്യക്തമാക്കി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണം പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അനാവശ്യമായ പരിഭ്രാന്തിയിൽ ജനങ്ങൾ ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
‌രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. വിതരണത്തിൽ യാതൊരു നിയന്ത്രണവുമില്ല. 150ലധികം രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന ലോകത്തിലെ നാലാമത്തെ വലിയ റിഫൈനറാണ് ഇന്ത്യ.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിലും 41-ലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നുണ്ട്. നിലവിൽ എല്ലാ റിഫൈനറികളും 100 ശതമാനത്തിലധികം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. അടുത്ത 60 ദിവസത്തേക്കുള്ള എണ്ണ ശേഖരം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.
advertisement
വ്യാജപ്രചാരണം
രാജ്യത്ത് ആറ് ദിവസത്തെ സ്റ്റോക്ക് മാത്രമേയുള്ളൂ എന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യയുടെ മൊത്തം കരുതൽ ശേഖരം 74 ദിവസത്തേക്കുള്ളതാണ്. നിലവിൽ തന്ത്രപ്രധാനമായ സ്റ്റോറേജ് ഉൾപ്പെടെ ഏകദേശം 60 ദിവസത്തെ ഇന്ധനം കൈവശമുണ്ട്.
ആഭ്യന്തര എൽപിജി ഉത്പാദനത്തിൽ 40 ശതമാനം വർധനവുണ്ടായി. നിലവിൽ പ്രതിദിന ആവശ്യത്തിന്റെ 60 ശതമാനത്തിലധികം ഇന്ത്യ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും സുരക്ഷിതമാണ്.
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) പ്രോത്സാഹിപ്പിക്കുന്നത് എൽപിജി ക്ഷാമം ഉള്ളതുകൊണ്ടല്ല, മറിച്ച് അത് കൂടുതൽ സുരക്ഷിതവും ലാഭകരവുമായതിനാലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഇന്ധന വിതരണം തടസ്സമില്ലാതെ തുടരുമെന്നും മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പുനൽകി.
advertisement
Summary: The Ministry of Petroleum and Natural Gas has issued a strong clarification stating that India has sufficient stocks of petrol, diesel, and LPG. Addressing rumors of a shortage circulating on social media, the Ministry confirmed that domestic production and strategic imports have fully secured the country's energy needs.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്ത് ഇന്ധനക്ഷാമമില്ല; പരിഭ്രാന്തി പരത്തുന്നത് ബോധപൂർവമെന്ന് പെട്രോളിയം മന്ത്രാലയം
Next Article
advertisement
ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ആക്രമണം; IRGC നേവി ചീഫ് അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ആക്രമണം; IRGC നേവി ചീഫ് അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
  • ഹോർമുസ് കടലിടുക്കിന് സമീപം ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിൽ IRGC നേവി ചീഫ് കൊല്ലപ്പെട്ടു.

  • ഇറാന്റെ റെവല്യൂഷണറി ഗാർഡ് നിയന്ത്രണം കർശനമാക്കിയതോടെ കപ്പലുകൾക്ക് ഫീസ് അടയ്ക്കേണ്ടി വരുന്നു.

  • സംഘർഷം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 40% വർധിച്ച് ആഗോള ഊർജ്ജ വിപണിയിൽ ആശങ്കയുണ്ടാക്കി.

View All
advertisement