രാം ചരൺ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വാട്ടര്‍ടാങ്ക് തകർന്നു; ക്യാമറാമാൻ ഉൾപ്പടെ നിരവധിപേർക്ക് പരിക്ക്

Last Updated:

ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്

News18
News18
നടൻ രാം ചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദി ഇന്ത്യാ ഹൗസിന്റെ സെറ്റിൽ വാട്ടര്‍ടാങ്ക് തകർന്ന് അപകടം. ഉയര്‍ന്ന അളവില്‍ വെള്ളം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. വാട്ടർ ടാങ്ക് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം ഷൂട്ടിംഗ് ഫ്ലോറിലൂടെ പുറത്തേക്ക് ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ അസിസ്റ്റന്റ് ക്യാമറാമാൻ ഉൾപ്പടെ നിരവധി അണിയറപ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. കൂടാതെ ക്യാമറ ഉൾപ്പടെയുള്ള ഷൂട്ടിങ് ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
advertisement
പരിക്കേറ്റ ക്രൂ അംഗങ്ങളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് രാം ചരൺ സെറ്റിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വാട്ടർടാങ്ക് പൊട്ടി സെറ്റിൽ പ്രളയസമാനമായി വെള്ളം ഒഴുകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദൃശ്യങ്ങളിൽ ക്യാമറകളും മറ്റ് അവശ്യ ഉപകരണങ്ങളും സംരക്ഷിക്കാൻ ശ്രമിക്കുന്ന ക്രൂ അംഗങ്ങളെ കാണാൻ സാധിക്കുന്നതാണ്.
2023 ൽ പ്രഖ്യാപിച്ച ചിത്രമാണ് ദി ഇന്ത്യ ഹൗസ്. സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാം ചരൺ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്നതും ഇന്ത്യാ ഹൗസിലാണ്. രാഷ്ട്രീയം പ്രമേയം ആയി വരുന്ന ചിത്രമാണ് ദി ഇന്ത്യ ഹൗസ് എന്നാണ് ടീസർ നൽകുന്ന സൂചന.
മലയാളം വാർത്തകൾ/ വാർത്ത/Film/
രാം ചരൺ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വാട്ടര്‍ടാങ്ക് തകർന്നു; ക്യാമറാമാൻ ഉൾപ്പടെ നിരവധിപേർക്ക് പരിക്ക്
Next Article
advertisement
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement