അലന്‍സിയറിന്‍റേത് 'സെക്സിസ്റ്റ്' പ്രസ്താവന; കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കംവെയ്ക്കുന്നതിന് തുല്യം; WCC
- Published by:Arun krishna
- news18-malayalam
Last Updated:
നടന്‍റെ പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങൾ അങ്ങേയറ്റം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമായിരുന്നുവെന്ന് കൂട്ടായ്മ വിമര്‍ശിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് കൂട്ടായ്മ (ഡബ്ല്യൂസിസി). നടന്‍റെ പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങൾ അങ്ങേയറ്റം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമായിരുന്നുവെന്ന് കൂട്ടായ്മ വിമര്‍ശിച്ചു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലൻസിയറുടെ വാക്കുകളെന്ന് ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.
advertisement
മാധ്യമങ്ങളും നിരീക്ഷകരുമുൾപ്പെടെ പലരും ഇതിനൊരു തിരുത്തൽ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലൻസിയറുടെ നിലപാടിനെ അങ്ങേയറ്റം അപലപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.
Also Read – സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തം; വിമർശിച്ച് ഭാഗ്യലക്ഷ്മിയും സന്തോഷ് കീഴാറ്റൂരും
പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജയതാവിൽനിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവർത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയർച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്.
advertisement
ഇത്തരം “സെക്സിസ്റ്റ്” പ്രസ്താവനകൾ ഇതാദ്യമായല്ല
അലൻസിയറിൽ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവർത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതൽ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 16, 2023 7:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അലന്‍സിയറിന്‍റേത് 'സെക്സിസ്റ്റ്' പ്രസ്താവന; കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കംവെയ്ക്കുന്നതിന് തുല്യം; WCC