'വിട്ടേക്ക് ശ്രീനി' എന്ന് മോഹൻലാൽ; 'ഹൃദയപൂർവം' സെറ്റിൽ ശ്രീനിവാസനും മോഹൻലാലിനുമിടയിൽ സംഭവിച്ചത്

Last Updated:

ഇരുപതോളം സിനിമകളിൽ ഒന്നിച്ചഭിനയിച്ച താരങ്ങൾ പക്ഷേ വ്യക്തിജീവിതത്തിൽ സ്‌ക്രീനിൽ കണ്ടതുപോലെയുള്ള സൗഹൃദം ഉണ്ടായിരുന്നവരല്ല

News18
News18
ദാസനും വിജയനും, മാണിക്യനും അപ്പക്കാളയും, സേതുമാധവനും പ്രേമനും, അപ്പുക്കുട്ടനും നൂറും, അബ്ദുവും മൊയ്‌തൂട്ടി ഹാജിയും, ഉദയഭാനുവും സരോജ് കുമാറും. മോഹൻലാൽ (Mohanlal), ശ്രീനിവാസൻ (Sreenivasan) കൂട്ടുകെട്ട് പ്രേക്ഷക മനസ്സിലേക്ക് നോക്കിയാൽ ഇങ്ങനെയൊക്കെയാവും കാണുക. കഥാപാത്രങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. ഇനിയുമുണ്ട്. ഇരുപതോളം സിനിമകളിൽ ഒന്നിച്ചഭിനയിച്ച താരങ്ങൾ പക്ഷേ വ്യക്തിജീവിതത്തിൽ സ്‌ക്രീനിൽ കണ്ടതുപോലെയുള്ള സൗഹൃദം ഉണ്ടായിരുന്നവരല്ല. ശ്രീനിവാസൻ മോഹൻലാലിനെ പരസ്യമായി വിമർശിച്ച സാഹചര്യമുണ്ടായി. ഒരു സിനിമയിൽ  മോഹൽലാലിന്റെ സ്‍പൂഫ് ആയിരുന്നു ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം എന്നുപോലും വിമർശനമുയർന്നു. അവർ കൂടിയുള്ള ചിത്രങ്ങൾ കുറഞ്ഞു, ഇല്ലാണ്ടായി എന്ന് വിളിക്കാം.
മോഹൻലാലിനെ നായകനാക്കി പ്രേം നസീർ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രം ലാൽ നിരസിച്ചു എന്നൊരു പരാമർശം ശ്രീനിവാസന്റെ ഭാഗത്തു നിന്നുമുണ്ടായി. മോഹൻലാലിന് തിരക്കഥ നൽകിയതും, അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതും പ്രേം നസീറാണെന്ന് ശ്രീനിവാസൻ. എന്നാൽ, നസീറിന്റെ ലക്ഷ്യങ്ങളെ മോഹൻലാൽ കളിയാക്കിയെന്നും, ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരം പ്രോജക്ടുകൾ ഏറ്റെടുക്കേണ്ട കാര്യമെന്തെന്നും ചോദിച്ചതായി ശ്രീനിവാസൻ. മോഹൻലാലിന്റെ വിവാഹനിശ്ചയ ദിവസം നസീർ ഒരു ചെക്ക് പോലും നൽകിയിരുന്നതായി ശ്രീനിവാസൻ പറഞ്ഞു. 'വരവേൽപ്പ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, പ്ലാൻ ചെയ്ത ചിത്രം മുന്നോട്ട് പോകുന്നതിന് മുമ്പ് നസീർ മരിച്ചു.
advertisement
ശ്രീനിവാസന്റെ പ്രതികരണങ്ങളോട് മോഹൻലാൽ എവിടെയും പ്രതികരിച്ചില്ല.
2022ൽ ഒരു അവാർഡ് വേദിയിൽ മോഹൻലാൽ ശ്രീനിവാസന്റെ നെറ്റിയിൽ മുത്തമിട്ടതും, അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നതും പ്രേക്ഷകർക്ക് ആഘോഷമായിരുന്നു. എന്നാൽ, സത്യൻ അന്തിക്കാടിന്റെ നായകനായി മോഹൻലാൽ വേഷമിട്ട 'ഹൃദയപൂർവം' ലൊക്കേഷനിൽ ഒരു കാര്യം കൂടി സംഭവിച്ചു. ഇക്കാര്യം പരസ്യമാക്കിയത് ശ്രീനിവാസന്റെ ഇളയമകൻ ധ്യാൻ ശ്രീനിവാസനാണ്.
സെറ്റിൽ വച്ച് ശ്രീനിവാസൻ മോഹൻലാലിനോട് ക്ഷമ ചോദിച്ചു എന്ന് ധ്യാൻ. "ഞാൻ നടത്തിയ പരാമർശങ്ങളിൽ നിങ്ങൾക്ക് വേദന തോന്നിയെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ," എന്ന് ശ്രീനിവാസൻ പറഞ്ഞപ്പോൾ "വിട്ടേക്ക് ശ്രീനി" എന്നായിരുന്നു മോഹൻലാലിൻറെ പ്രതികരണം. ഭീഷ്മർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുകൾക്കിടെ നടന്ന ഒരു പരിപാടിയിൽ ധ്യാൻ ആ സംഭവം വിവരിച്ചു.
advertisement
എന്നിരുന്നാലും പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഊഷ്മളമായ ഒരു ബന്ധം സിനിമയിലും പുറത്തും കാത്തുസൂക്ഷിക്കുന്നവരാണ്. 'വർഷങ്ങൾക്ക് ശേഷം' സിനിമയുടെ ഒരു ഭാഗം മോഹൻലാലിന്റെ വീട്ടിൽ വച്ചായിരുന്നു ചിത്രീകരിച്ചത്. ഷൂട്ടിംഗ് സമയം സുചിത്രയ്‌ക്കൊപ്പം സെറ്റിൽ മോഹൻലാൽ ഒരു സർപ്രൈസ് സന്ദർശനം നടത്തുകയുമുണ്ടായി.
Summary: Dasan and Vijayan, Manikyan and Appakkala, Sethumadhavan and Preman, Appukuttan and Noor, Abdu and Moithootty Haji, Udayabhanu and Saroj Kumar. If you look at the audience's mind when Mohanlal and Sreenivasan are together, you will see something like this. The list of characters does not end here. There are more. The stars who acted together in about twenty films, but in their personal lives, they did not have the same friendship as they saw on screen. There was a situation when Sreenivasan publicly criticized Mohanlal
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'വിട്ടേക്ക് ശ്രീനി' എന്ന് മോഹൻലാൽ; 'ഹൃദയപൂർവം' സെറ്റിൽ ശ്രീനിവാസനും മോഹൻലാലിനുമിടയിൽ സംഭവിച്ചത്
Next Article
advertisement
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
  • അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശ്രീനിവാസനും രജനീകാന്തും 'കഥ പറയുമ്പോൾ' ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു.

  • പഴയകാലം ഓർമ്മപ്പെടുത്തുന്ന ഈ പുനഃസമാഗമം രജനീകാന്തിനെയും ശ്രീനിവാസനെയും ഏറെ വികാരാധീനരാക്കി.

  • 'കഥ പറയുമ്പോൾ' തമിഴ്, തെലുങ്ക് റീമേക്കുകളിൽ രജനീകാന്തും ജഗപതി ബാബുവും പ്രധാന വേഷങ്ങളിൽ.

View All
advertisement