• HOME
  • »
  • NEWS
  • »
  • film
  • »
  • രജിത് കുമാർ, കൃഷ്ണപ്രഭ ചിത്രത്തിന് താഴെ 'ഹാപ്പി മാരീഡ് ലൈഫ്' ആശംസകൾ

രജിത് കുമാർ, കൃഷ്ണപ്രഭ ചിത്രത്തിന് താഴെ 'ഹാപ്പി മാരീഡ് ലൈഫ്' ആശംസകൾ

ആശയക്കുഴപ്പം മാറാതെ ആശംസ

  • Share this:
    പ്രമുഖ സിനിമ സീരിയൽ താരം കൃഷ്ണ പ്രഭയും ബിഗ് ബോസ് ഫെയിം രജിത് കുമാറും വിവാഹതരായോ? സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം യഥാർത്ഥ്യമാണോ? കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ വിവാഹം അധികമാരും അറിയാത്തതാണോ? വിവാഹ വാസ്ത്രം ധരിച്ച് പൂമാലയും അണിഞ്ഞ് വധൂവരന്മാരായി രജത് കുമാറും കൃഷ്ണപ്രഭയും നിൽക്കുന്ന ചിത്രം കണ്ട് ആശയക്കുഴപ്പത്തിലാണ് ആരാധകർ.

    ഈ വിവാഹ ചിത്രം എന്തായാലും ഒരു ടെലിവിഷൻ പരിപാടിയുടെ ഭാഗമായുള്ളതാണ്. പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. പരിപാടിയുടെ പ്രമോഷന്റെ ഭാഗമായ പുറത്ത് വിട്ട ചിത്രം വൈറലായിരിക്കുകയാണ്. കാര്യം എന്തെന്ന് ആരും പറഞ്ഞില്ലെങ്കിലും പ്രൊമോഷൻ ചിത്രത്തിന്റെ താഴെ പലരും ഇവർ വധൂവരന്മാർ എന്ന് കരുതി 'ഹാപ്പി മാരീഡ് ലൈഫ്' പോലുള്ള ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിട്ടുമുണ്ട്.



    ബോയ്‌ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയൽ അരങ്ങേറ്റം കുറിച്ച കൃഷ്ണ പ്രഭ അതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയാണ്. നർത്തകി, അവതാരക എന്നിവയ്ക്ക് പുറമെ നിരവധി സീരിയലുകളിലും കൃഷ്ണപ്രഭ അഭിനയിച്ചിട്ടുണ്ട്.

    ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് 2 റിയാലിറ്റി ഷോയിലൂടെ രജിത് കുമാറും മലയാളികൾക്ക് സുപരിചിതനാണ്. അധ്യാപനായ രജിത് കുമാറിന്റെ പ്രസംഗങ്ങൾ നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വലിയ വിമർശനങ്ങൾ നേരിട്ടുവെങ്കിലും ബിഗ് ബോസിൽ ഏറ്റവും അധികം ആളുകൾ പിന്തുണച്ചത് രജിത് കുമാറിനെയായിരുന്നു. നിരവധി സിനിമാ ഓഫറുകളും രജിത് കുമാറിനുണ്ട്.
    Published by:user_57
    First published: