പഴയ പാസ്പോർട്ടിനെ മറന്നേക്കൂ; ഇനി അതീവ സുരക്ഷാസംവിധാനവുമായി ചിപ്പുള്ള ഇ-പാസ്പോർട്ടുകൾ
Last Updated:
രാജ്യസഭയിൽ എഴുതി ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചതാണ് ഇക്കാര്യങ്ങൾ
ന്യൂഡൽഹി: പഴയ പാസ്പോർട്ടുകൾ ഇനി മറന്നു കളഞ്ഞേക്കൂ. അതീവ സുരക്ഷാസംവിധാനവുമായി ഇ-പാസ്പോർട്ടുകൾ ഉടനെത്തും. ഏറ്റവും പുതിയ സുരക്ഷാ സംവിധാനവുമായാണ് ഇ-പാസ്പോർട്ടുകൾ എത്തുക. കൈയിൽ സൂക്ഷിക്കുന്ന പാസ്പോർട്ടുകളിൽ സൂക്ഷിക്കുന്ന വിവരങ്ങൾ എല്ലാം ഇനി ചിപ്പിലായിരിക്കും സൂക്ഷിക്കുക.
രാജ്യസഭയിൽ എഴുതി ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചതാണ് ഇക്കാര്യങ്ങൾ. ആരെങ്കിലും ഇനി ചിപ്പ് കേടു വരുത്തിയാൽ തന്നെ അത് തിരിച്ചറിയാനുള്ള കഴിവും ഇതിനുണ്ട്. നമ്മൾ കൈയിൽ സൂക്ഷിക്കുന്ന പാസ്പോർട്ടിലുള്ള കാര്യങ്ങൾ എല്ലാം ഇനി ഈ ചിപ്പിൽ സൂക്ഷിക്കാൻ കഴിയും.
അതേസമയം, വർഷത്തിൽ എത്ര പാസ്പോർട്ടുകൾ നൽകുന്നുണ്ടെന്ന ചോദ്യത്തിന് ഓരോ വർഷവും ഒരു കോടിക്ക് മുകളിൽ പാസ്പോർട്ട് നൽകാറുണ്ടെന്ന് വി.മുരളീധരൻ അറിയിച്ചു. 2018ൽ 1.12 കോടി പാസ്പോർട്ടുകളും 2017ൽ 1.08 പാസ്പോർട്ടുകളും ഇഷ്യു ചെയ്തതതായി മന്ത്രി രാജ്യസഭയെ അറിയിച്ചു.
advertisement
Location :
First Published :
July 18, 2019 7:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഴയ പാസ്പോർട്ടിനെ മറന്നേക്കൂ; ഇനി അതീവ സുരക്ഷാസംവിധാനവുമായി ചിപ്പുള്ള ഇ-പാസ്പോർട്ടുകൾ