റിയാദ്: സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലയാളി വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ ക്ഷണപുരം മുണ്ടക്കോട്ട വടക്കേതില്‍ കുമാരന്‍റെ മകന്‍ രജിത്ത് എന്ന് വിളിക്കുന്ന രാജീവ് (41) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയില്‍ ഖമീസ് മുശൈത്തില്‍ മരിച്ചത്. രജിത്ത് ഓടിച്ചിരുന്ന ട്രൈലർ അപകടത്തില്‍പ്പെടുകയായിരുന്നു.
സന്ധ്യയാണ് രജിത്തിന്‍റെ ഭാര്യ. ലോട്ടസ് മകളാണ്. മൃതദ്ദേഹം അഹദ് റുഫൈദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അസീര്‍ പ്രവാസി സംഘം ലഹദ് ഏരിയാ റിലീഫ് കണ്‍വീനര്‍ മണികണ്ഠന്റെ നേതൃത്തത്തില്‍ പുരോഗമിക്കുകയാണ്.
സൗദിയിൽ ബസ് മറിഞ്ഞ് എട്ടു മരണം; നിരവധിപ്പേർക്ക് പരിക്ക്സൗദിയിൽ ബസ് മറിഞ്ഞ് എട്ടു മരണം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജിദ്ദ-മദീന റോഡിൽ മദീനക്കെത്തുന്നതിന് 100 കിലോമീറ്റർ മുമ്പ് ഹിജർ എന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസും സമീപവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മക്കയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചുസൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് പെരിങ്ങൊളം സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹിമാന്‍ (48) ആണ് മരിച്ചത്. മക്കയിലെ വലില്‍ അഹദില്‍ വെച്ചാണ് അപകടം ഉണ്ടായത്.
റൈഹാനത്താണ് അബ്ദുറഹിമാന്‍റെ ഭാര്യ. റഹീഫബി, ആഷിഫ, റാഷിദ എന്നിവർ മക്കളും റുബാസ് അലി മരുമകനുമാണ്. അബ്ദുള്ള, അബ്ദുള്‍ അസീസ്. സ്വാലിഹ്, ആയിഷാബി, താജുന്നീസ എന്നിവർ സഹോദരങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.