കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസയാത്ര; തലശ്ശേരി - എം.സി.സി. റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി. സർവീസ്
Last Updated:
എം.സി.സി.യിലേക്ക് എത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക്, കെ എസ് ആര്‍ ടി സി യില്‍ സൗജന്യ യാത്ര. സാമ്പത്തിക പ്രയാസം നേരിടുന്ന രോഗികള്‍ക്ക് ആശ്വാസമായി പുതിയ സര്‍വീസ്.
കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സ തേടി മലബാര്‍ കാന്‍സര്‍ സെൻ്ററിലേക്ക് എത്തുന്നവര്‍ക്ക് ആശ്വാസമായി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.) പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചു. തലശ്ശേരി എം സി സി റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. യുടെ പുതിയ സര്‍വ്വീസ്, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഫ്‌ളാഗ്ഗ്ഓഫ് ചെയ്തു.
തലശ്ശേരി മേഖലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സംവിധാനം ഒരുക്കുന്നതോടൊപ്പം, മാനവികത മുന്‍നിര്‍ത്തിയുള്ള സാമൂഹിക ഉത്തരവാദിത്വ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി. ഈ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു.

എം.സി.സി.യിലേക്ക് ചികിത്സക്കായി എത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഈ കെ.എസ്.ആര്‍.ടി.സി. സൗജന്യ യാത്രാ പദ്ധതി വലിയ ആശ്വാസമാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായകരമാകുന്നതാണ് ഈ പദ്ധതി.
advertisement
കെഎസ്ആര്‍ടിസിയെ പ്രതിനിധീകരിച്ച് എസ്. മുഹമ്മദ് ബഷീര്‍ (അസിസ്റ്റൻ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍), കെ പി സുഭാഷ് (ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍), പി വി രാഹിത്ത് (അസിസ്റ്റൻ്റ് ഡിപ്പോ എന്‍ജിനീയര്‍) എന്നിവരും ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 18, 2026 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസയാത്ര; തലശ്ശേരി - എം.സി.സി. റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി. സർവീസ്







