സൗദിയിലെ അബ്ദുൽ റഹീമിന്റെ മോചനം നീളും; കേസ് പരിഗണിക്കുന്നത് റിയാദിലെ ക്രിമിനൽ കോടതി എട്ടാം തവണയും മാറ്റിവച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയെന്ന കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനം നീളും. കേസ് പരിഗണിക്കുന്നത് റിയാദിലെ കിമിനൽ കോടതി എട്ടാം തവണയും മാറ്റിവച്ചു. ഏതു ദിവസത്തേക്കാണ് മാറ്റി വച്ചതെന്നുള്ള കാര്യം പിന്നീട് അറിയിക്കുമെന്നാണ് റിപ്പോർട്ട്. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റി വച്ചതെന്നാണ് നിയമസഹായ സമിതിക്ക് ലഭിച്ച വിവരം.
2006 നവംബറിൽ സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയെന്ന കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. വിചാരണയ്ക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദയാധനം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി കഴിഞ്ഞ ജൂലൈയിൽ വധശിക്ഷ ഒഴിവാക്കിയിരുന്നു.
advertisement
പൊതു അവകാശപ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതാണ് മോചനം നീളാൻ കാരണം. സൌദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയോളം വരുന്ന ദയാദനം മലയാളികൾ സ്വരൂപിച്ച് കണ്ടെത്തിയാണ് കൈമാറിയത്.
Location :
New Delhi,Delhi
First Published :
February 13, 2025 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിലെ അബ്ദുൽ റഹീമിന്റെ മോചനം നീളും; കേസ് പരിഗണിക്കുന്നത് റിയാദിലെ ക്രിമിനൽ കോടതി എട്ടാം തവണയും മാറ്റിവച്ചു