അരളി ചെടിയുടെ കൃഷിക്കും വിതരണത്തിനും അബുദാബി നിരോധനം ഏർപ്പെടുത്തി

Last Updated:

അരളി ചെടിയുടെ ഇലകൾ, കാണ്ഡം, പൂക്കൾ, വിത്തുകൾ എന്നിവയുൾപ്പെടെ എല്ലാ ഭാഗങ്ങളിലും വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്

യുഎഇയിലെ അബുദാബി എമിറേറ്റിൽ അരളി ചെടിയുടെ കൃഷി, ഉൽപ്പാദനം, പ്രചരിപ്പിക്കൽ, വിതരണം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. അരളി ചെടിയുടെ ഏതെങ്കിലും ഭാഗം ഉള്ളിലാക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കാനാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA)യുടെ നിരോധനം.
യുഎഇയിൽ പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരകളിൽ സാധാരണയായി കാണപ്പെടുന്ന കാട്ടു കുറ്റിച്ചെടിയാണ് അരളി. കടും പച്ച ഇലകളും പൂക്കളും കൊണ്ട് സൗന്ദര്യവൽക്കരണത്തിനായാണ് സാധാരണ ഈ ചെടികൾ റോഡരികിൽ നട്ടുപിടിപ്പിക്കുന്നത്. എന്നിരുന്നാലും, ഈ ചെടിയുടെ ഇലകൾ, കാണ്ഡം, പൂക്കൾ, വിത്തുകൾ എന്നിവയുൾപ്പെടെ എല്ലാ ഭാഗങ്ങളിലും വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കൾ ഹൃദയത്തെ ബാധിക്കും. കൂടാതെ, ചെറിയ അളവിൽ പോലും കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ചിലപ്പോൾ മരണം പോലും സംഭവിക്കാമെന്നുമാണ് ഇത് സംബന്ധിച്ച പത്രക്കുറിപ്പിൽ പറയുന്നത്.
advertisement
“നമ്മുടെ സമൂഹത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയാണ് അരളി കൃഷി നിരോധനം. പൊതുജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷയും ക്ഷേമം ഉറപ്പാക്കാൻ ADAFSA പ്രതിജ്ഞാബദ്ധരാണ്. അരളി ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു. നഗരപ്രദേശങ്ങളിൽ നിന്ന് ഇത് നീക്കം ചെയ്യുന്നത് ആളുകളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ സഹായിക്കും. മനുഷ്യൻ, മൃഗം, പാരിസ്ഥിതിക ആരോഗ്യം എന്നിവയുടെ പരസ്പരബന്ധം തിരിച്ചറിയുന്ന "ഒരു ആരോഗ്യം" സമീപനവുമായി ഈ തീരുമാനം യോജിക്കുന്നു. ഈ സംരംഭം നടപ്പിലാക്കുന്നതിൽ ADAFSA യുടെ വിജയം സമൂഹത്തിൻ്റെ അവബോധത്തെയും സഹകരണത്തെയും ആശ്രയിച്ചിരിക്കുന്നു."- ADAFSA-യിലെ റെഗുലേറ്ററി ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈരി പത്രക്കുറിപ്പിൽ പറഞ്ഞു.
advertisement
ഈ ചെടികൾ അറിയാതെ തൊടുകയോ തിന്നുകയോ ചെയ്യരുതെന്നും അതോറിറ്റി നിർദേശിച്ചു. ഇതുസംബന്ധിച്ച് 24 മണിക്കൂറും ലഭ്യമായ 800 424 എന്ന നമ്പറിൽ പോയ്സൺ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സർവിസസ് (PDIS) ഹോട്ട്‌ലൈനുമായി ബന്ധപ്പെടാം. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഇതുസംബന്ധിച്ചുള്ള നിരോധനം പാലിക്കുകയും അഡാഫ്‌സയുടെ ഡയറക്ടർ ബോർഡ് പുറപ്പെടുവിച്ച 2024ലെ റെസല്യൂഷൻ നമ്പർ (4) പ്രകാരം 6 മാസത്തിനുള്ളിൽ അരളി ചെടികൾ സുരക്ഷിതമായി നീക്കം ചെയ്യുന്നത് ഉറപ്പാക്കുകയും വേണം എന്നാണ് നിർദേശം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അരളി ചെടിയുടെ കൃഷിക്കും വിതരണത്തിനും അബുദാബി നിരോധനം ഏർപ്പെടുത്തി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement