അബുദാബിയിൽ പ്രാര്‍ത്ഥനയ്ക്കായി വഴിയരികില്‍ വാഹനം നിറുത്തിയിട്ടാൽ പിഴയീടാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രാര്‍ത്ഥനയ്ക്കും മറ്റുമായി വാഹനങ്ങള്‍ റോഡരികില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് അവര്‍ക്കും റോഡില്‍ക്കൂടി വാഹനമോടിക്കുന്നവര്‍ക്കും സുരക്ഷിതമല്ലെന്ന് പോലീസ് വ്യക്തമാക്കി
പ്രാര്‍ത്ഥിക്കാനായി വഴിയരികില്‍ വാഹനങ്ങള്‍ അലക്ഷ്യമായി നിറുത്തിയിടരുതെന്ന് അബുദാബിയിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്. റോഡുകളുടെ വശങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനെതിരേ അബുദാബിയിലെ ട്രക്ക്, ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എമിറേറ്റ്‌സ് പോലീസ് വ്യാഴാഴ്ച അറിയിച്ചു. പ്രാര്‍ത്ഥനയ്ക്കും മറ്റുമായി വാഹനങ്ങള്‍ റോഡരികില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് അവര്‍ക്കും റോഡില്‍ക്കൂടി വാഹനമോടിക്കുന്നവര്‍ക്കും സുരക്ഷിതമല്ലെന്ന് പോലീസ് വ്യക്തമാക്കി. വൈകീട്ട് തിരക്കേറിയ സമയങ്ങളില്‍ വാഹനം ഇത്തരത്തില്‍ നിറുത്തിയിടുന്നത് അപകടങ്ങള്‍ വർധിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
ഹെവി വാഹനങ്ങള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ഉടമകള്‍, ബസ് വിതരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ റോഡുകളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യരുതെന്നും സംസ്കാരമില്ലാത്ത രീതിയിലുള്ള പെരുമാറ്റം ഒഴിവാക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൊട്ടടുത്തുള്ള പള്ളികളിലേക്കോ നിയുക്തമായ പ്രാര്‍ത്ഥനാലയങ്ങളിലേക്കോ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ പോകാന്‍ പോലീസ് നിര്‍ദേശിച്ചു.
കവലകളിലും റോഡിന്റെ വളവുകളിലും വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് 500 ദിര്‍ഹം(ഏകദേശം11,840 രൂപ) പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്.
ഇതിന് പുറമെ ഫെഡറല്‍ ട്രാഫിക് ആന്‍ഡ് റോഡ്‌സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 70 പ്രകാരം ട്രാഫിക് ചിഹ്നങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്ത ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം പിഴ ചുമത്താനും നിര്‍ദേശമുണ്ട്.
Location :
Delhi
First Published :
February 04, 2025 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബിയിൽ പ്രാര്‍ത്ഥനയ്ക്കായി വഴിയരികില്‍ വാഹനം നിറുത്തിയിട്ടാൽ പിഴയീടാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്