advertisement

കുർബാനത്തർക്കം: മധ്യസ്ഥനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ

Last Updated:

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി

News18
News18
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ കുർബാന തർക്കം പരിഹരിക്കാൻ മധ്യസ്ഥനെ നിയമിച്ച് ഹൈക്കോടതി. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെയാണ് പ്രശ്നപരിഹാരത്തിനായി നിയമിച്ചത്. മധ്യസ്ഥതയിലൂടെ തർക്കം തീർക്കാൻ ഇരുവിഭാഗവും കോടതിയിൽ സമ്മതം അറിയിച്ചതിനെത്തുടർന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. കേസ് വീണ്ടും പരിഗണിക്കുന്ന മാർച്ച് 30 വരെ മാർ ജോസഫ് പാംപ്ലാനിയും അദ്ദേഹത്തിന് കീഴിലുള്ള വൈദികരും ബസിലിക്കയിലോ ചാപ്പലിലോ കുർബാന അർപ്പിക്കില്ലെന്ന് കോടതിയെ അറിയിച്ചു. എന്നാൽ കുർബാന ഒഴികെയുള്ള മറ്റ് കൂദാശകൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ബസിലിക്കയിൽ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് സമാധാനപരമായ പരിഹാരത്തിനായി കോടതി ഇടപെട്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുർബാനത്തർക്കം: മധ്യസ്ഥനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement