അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി 'ദ ഫെയറി ടെയ്ല്‍' ഷോ

Last Updated:

സെപ്റ്റംബര്‍ 13 മുതലാണ് ക്ഷേത്രത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ഷോ ആരംഭിക്കുന്നത്

അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കായി 'ദ ഫെയറി ടെയ്ല്‍ ഷോ' നടത്തും. സെപ്റ്റംബര്‍ 13 മുതലാണ് ക്ഷേത്രത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ഷോ ആരംഭിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിന്റെ ആരംഭം മുതല്‍ അത് ആഗോള സൗഹാര്‍ദത്തിന്റെ ആത്മീയ കേന്ദ്രമായി ഉയര്‍ന്നുവന്നത് വരെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രാന്‍ഡ് പ്രീമിയര്‍ ഷോ സെപ്റ്റംബര്‍ ഒന്‍പതിന് ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ നടത്തി. ചിത്രങ്ങളിലൂടെയും ലൈറ്റിംഗ് ഷോയിലൂടെയുമാണ് ക്ഷേത്രത്തിന്റെ ചരിത്രം പറയുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി പ്രദർശനം നടത്തും. ഭക്തര്‍ക്ക് ടിക്കറ്റെടുത്ത് ഷോ കാണാനുള്ള അവസരം ഉണ്ടാകും. ''ദ ഫെയറി ടെയില്‍ ഷോ അനാവരണം ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ ഷോയിലൂടെ ക്ഷേത്രത്തിന്റെ അവിശ്വസനീയമായ യാത്ര മാത്രമല്ല, എല്ലാവരുടെയും ആത്മീയയാത്രയുമാണ് ആഘോഷിക്കപ്പെടുന്നത്'',ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ മേധാവി പൂജ്യ ബ്രഹ്‌മവിഹാരി സ്വാമി പറഞ്ഞു.
advertisement
ഉദ്ഘാടന പ്രദര്‍ശനത്തില്‍ പ്രത്യേകം ക്ഷണം സ്വീകരിച്ചെത്തിയ 250 അതിഥികളാണ് പങ്കെടുത്തത്. യുഎഇ സര്‍ക്കാരിലെ ഉദ്യോഗസ്ഥരും മതമേലധ്യക്ഷന്മാരും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കുചേര്‍ന്നു. ''അബുദാബിയിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ നിര്‍മാണമാണ് ഫെയറി ടെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രമാണ് ടാഗ് ലൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്,'' ദുബായിലെ ഇന്ത്യയുടെ കൗണ്‍സില്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു.
സ്വാമി ബ്രഹ്‌മവിഹാരിദാസും കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുഗീര്‍ ഖമീസ് അല്‍ ഖൈലിയും ചേര്‍ന്നാണ് ഷോ ഉദ്ഘാടനം ചെയ്തത്. ''ഈ ആഴമേറിയ അനുഭവം ലോകത്തില്‍ വളരെ പ്രധാനപ്പെട്ടതും നമ്മുടെ രാജ്യത്തിന് ഏറെ പ്രിയപ്പെട്ടതുമായ സഹിഷ്ണതയുടെയും ഐക്യത്തിന്റെയും മൂല്യങ്ങളെ സംഗ്രഹിക്കുന്നു. ഇത് അവിശ്വസനീയവും പ്രചോദിപ്പിക്കുന്നതും അസാധാരണവുമായതുമാണ്,'' മുഗീര്‍ ഖമീസ് അല്‍ ഖെയ്‌ലി പറഞ്ഞു.
advertisement
ബാപ്‌സ് ഹിന്ദു ക്ഷേത്രമാണ് ഷോ നിര്‍മിച്ചത്. ഷോയ്ക്ക് ആവശ്യമായ സഹായങ്ങള്‍ വിഎഫ്എസ് ഗ്ലോബല്‍ നല്‍കുന്നു. ഉത്സവ് ഇവന്റ്‌സിന്റെ നേതൃത്വത്തിലാണ് ഷോകള്‍ നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്. 20 വീഡിയോ പ്രൊജക്ടറുകളും അത്യാധുനിക സറൗണ്ട് സൗണ്ട് സംവിധാനവും ഉപയോഗിച്ചാണ് പ്രദര്‍ശനം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി 'ദ ഫെയറി ടെയ്ല്‍' ഷോ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement