advertisement

ലോകത്തെ ഏറ്റവും വലിയ കെട്ടിടം വരുന്നു; സൗദിയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Last Updated:

20 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിൽ വാണിജ്യ, പാർപ്പിട യൂണിറ്റുകൾ, മികച്ച ഡൈനിംഗ്, റീട്ടെയിൽ, ഓഫീസുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയും ഉണ്ടാകും

സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദി മുക്അബിൻ്റെ (The Mukaab) നിർമ്മാണം ആരംഭിച്ചു. 50 ബില്ല്യൺ യുഎസ് ഡോളർ (4,203,82 കോടി രൂപ) ആണ് ഈ കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 1300 അടി ഉയരവും 1200 അടി വീതിയുമുള്ള കെട്ടിടം 20 എംപയർ സ്റ്റേറ്റ് കെട്ടിടങ്ങളുടെ വലിപ്പമുള്ളതാകുമെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.
20 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിൽ വാണിജ്യ, പാർപ്പിട യൂണിറ്റുകൾ, മികച്ച ഡൈനിംഗ്, റീട്ടെയിൽ, ഓഫീസുകൾ , റെസ്റ്റോറൻ്റുകൾ എന്നിവയും ഉണ്ടാകും. ഇതിനുപുറമേ 9,000 ഹോട്ടല്‍ മുറികളും 104,000 റെസിഡൻഷ്യൽ യൂണിറ്റുകളും ഇത് ഉൾകൊള്ളുന്നു. 400 മീറ്റര്‍ ഉയരവും 400 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയുമുള്ള ക്യൂബ് ആകൃതിയിലുള്ള കെട്ടിടം ലോകത്തെ ഏറ്റവും വലിയ നിര്‍മിതികളിലൊന്നായിരിക്കും.
ഇമ്മേഴ്‌സീവ് ഡിജിറ്റൽ, ഹോളോഗ്രാഫിക്സ് അടക്കം ഡിജിറ്റൽ, വെർച്വൽ സാങ്കേതികവിദ്യാ അനുഭവം പ്രദാനം ചെയ്തായിരിക്കും കെട്ടിടം നിർമ്മിക്കുക. കൂടാതെ ആധുനിക നജ്ദി വാസ്തുവിദ്യാ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മുകാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ന്യൂ മുറാബഡെവലപ്‌മെന്റ് കമ്പനി, നിർമ്മിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു. മുകാബിന്റെ പുറംഭാഗത്ത് കൂറ്റന്‍ സ്‌ക്രീനുകളും സ്ഥാപിക്കും.
advertisement
കെട്ടിടത്തിന്റെ ഏത് സ്ഥലത്തു നിന്നും 15 മിനിറ്റിനുള്ളിൽ ഹരിത ഇടങ്ങളിൽ പ്രവേശിക്കുന്ന തരത്തിലാണ് ഇത് ഒരുക്കുന്നതെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ വമ്പൻ കെട്ടിടസമുച്ചയം എണ്ണ ഇതര ജിഡിപിയിലേക്ക് 51 ബില്യൺ ഡോളർ ( ഏകദേശം 428,000 കോടി ) കൂട്ടിച്ചേർക്കുമെന്നും 334,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2030 ല്‍ ഈ പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. ഇതിനായി 900 തൊഴിലാളികളെയും നിയമിക്കും. രാജ്യത്തെ ആധുനികവൽക്കരിക്കാനും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ള സൗദിയുടെ വിശാല പദ്ധതിയാണ് ഇത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോകത്തെ ഏറ്റവും വലിയ കെട്ടിടം വരുന്നു; സൗദിയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Next Article
advertisement
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
  • പ്രധാനമന്ത്രി മോദിയെ കണ്ട നിമിഷം ജീവിതത്തിൽ എന്നും അനുഗ്രഹവും പ്രചോദനവും ആകുമെന്ന് ആശാനാഥ്

  • മോദിയിൽ താൻ കണ്ടത് അധികാരം അല്ല, ഭാരതത്തിന്റെ ആത്മാവും വിനയവും ആണെന്ന് ആശാനാഥ് പറഞ്ഞു

  • പ്രധാനമന്ത്രിയുടെ കാലുകൾ തൊട്ടപ്പോൾ സന്തോഷവും അഭിമാനവും അനുഭവപ്പെട്ടുവെന്ന് ആശാനാഥ്.

View All
advertisement