Dubai Salik ദുബായില്‍ സാലിക്, പാര്‍ക്കിംഗ് ചാര്‍ജില്‍ മാറ്റം അടുത്തവര്‍ഷം ആദ്യത്തോടെ

Last Updated:

2025 ജനുവരിയിലാണ് വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിംഗ് സംവിധാനം ആരംഭിക്കുക

News18
News18
നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിംഗും(സാലിക്-Salik) വേരിയബിള്‍ പാര്‍ക്കിംഗ് താരിഫ് നയങ്ങളും നടപ്പിലാക്കുമെന്ന് ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. 2025 ജനുവരിയിലാണ് വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിംഗ് സംവിധാനം ആരംഭിക്കുക. ഇത് പ്രകാരം പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ ആറ് വരെ ടോള്‍ സൗജന്യ പാസേജ് അനുവദിക്കും.
ടോള്‍ വിലയും സമയക്രമവും
പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ തിരക്കേറിയ സമയമായ രാവിലെ ആറ് മുതല്‍ 10 വരെയും വൈകുന്നേരത്തെ തിരക്കേറിയ സമയമായ വൈകീട്ട് നാല് മുതല്‍ എട്ട് വരെയുള്ള സമയവും ആറ് ദിര്‍ഹമാണ് ഈടാക്കുക. തിരക്കില്ലാത്ത സമയമായ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും നാല് ദിര്‍ഹവും ഈടാക്കും. ഞായറാഴ്ചകള്‍, പൊതു അവധിദിനങ്ങള്‍, പ്രത്യേക അവസരങ്ങള്‍ എന്നിവയില്‍ ദിവസം മുഴുവന്‍ നാല് ദിര്‍ഹമായിരിക്കും ടോള്‍ ആയി ഈടാക്കുക. ഈ ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ ആറ് മണി വരെ യാത്ര സൗജന്യമായിരിക്കും.
advertisement
പുതിയ പാര്‍ക്കിംഗ് ഫീസ്
വേരിയബിള്‍ പാര്‍ക്കിംഗ് താരിഫ് നയം 2025 മാര്‍ച്ചോടെയാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍(രാവിലെ എട്ട് മുതല്‍ 10 വരെയും വൈകുന്നേരം നാല് മുതല്‍ എട്ട് വരെയും) പ്രീമിയം ഇടങ്ങളില്‍ മണിക്കൂറിന് ആറ് ദിര്‍ഹവും മറ്റ് പൊതു ഇടങ്ങളില്‍ മണിക്കൂറിന് നാല് ദിര്‍ഹവും ഈടാക്കാനാണ് തീരുമാനം.
തിരക്കേറിയ സമയങ്ങളില്‍ പാര്‍ക്കിംഗ് ഫീസിന് മാറ്റമുണ്ടാകില്ല. അതേസമയം, രാത്രികളിലും(10 മണി മുതല്‍ രാവിലെ എട്ട്മണി വരെ)ഞായറാഴ്ചകളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും.
കണ്‍ജക്ഷന്‍ പ്രൈസിംഗ് നയം
പ്രത്യേക പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ പണമടച്ചുള്ള പൊതു പാര്‍ക്കിംഗിന് മണിക്കൂറിന് 25 ദിര്‍ഹമായിരിക്കും ഈടാക്കുക. 2025 ഫെബ്രുവരി മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് ചുറ്റും ഈ നയം നടപ്പിലാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Dubai Salik ദുബായില്‍ സാലിക്, പാര്‍ക്കിംഗ് ചാര്‍ജില്‍ മാറ്റം അടുത്തവര്‍ഷം ആദ്യത്തോടെ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement