ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒമാനിൽ തിങ്കളാഴ്ചയാവും ചെറിയ പെരുന്നാൾ
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച പെരുന്നാൾ ആഘോഷിക്കും. ശവ്വാൽപ്പിറ കാണാത്തത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയാവും ചെറിയ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ഒമാനിൽ റമദാൻ 30 ഉം പൂർത്തിയാക്കിയാകും പെരുന്നാളാഘോഷിക്കുക. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. രാവിലെ 6.30 നാണ് മക്കയിൽ നമസ്ക്കാരം. ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായിരുന്നു. അതുകൊണ്ടുതന്നെ മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ രാജ്യങ്ങളിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
Location :
New Delhi,Delhi
First Published :
Mar 29, 2025 9:43 PM IST







