advertisement

അടിച്ചു മോനേ...! യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 25 മില്യൺ ദിർഹം സമ്മാനം

Last Updated:

ഷാർജയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ആഷിഖ് കോഴിക്കോട് സ്വദേശിയാണ്

News18
News18
യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 25 മില്യൺ ദിർഹം സമ്മാനം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ആഷിഖിനെയാണ് ഈ മഹാഭാ​ഗ്യം തേടിയെത്തിയത്. കോഴിക്കോട് സ്വദേശിയാണ്. തന്റെ നൂറാം തവണത്തെ പരീക്ഷണത്തിലൂടെയാണ് ആഷിഖിന് ഈ സൗഭാ​ഗ്യം ലഭിച്ചത്. അബുദാബിയിൽ നടന്ന 271ാമത്തെ നറുക്കെടുപ്പിലാണ് ആഷിക് സമ്മാനം നേടിയത്. കഴിഞ്ഞ 19 വർഷമായി യുഎഇയിൽ താമസിക്കുന്ന ആഷിക് ഒറ്റയ്ക്ക് തന്നെയാണ് ടിക്കറ്റ് എടുത്തിരുന്നത്.
കഴിഞ്ഞ 10 വർഷമായി താൻ ഭാഗ്യ പരീക്ഷണം നടത്തുകയാണെന്നും ഈ കാലയളവിനുള്ളിൽ കുറഞ്ഞത് ഒരു നൂറ് ടിക്കറ്റ് എങ്കിലും താൻ എടുത്തിട്ടുണ്ടാകും എന്നും ആഷിഖ് പ്രതികരിച്ചു. ആഷിഖ് വാങ്ങിയ ആറ് ടിക്കറ്റ് ആണ് ഇത്തവണ നറുക്കെടുപ്പിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം ബിഗ് ടിക്കറ്റ് 1000 ദിർഹത്തിന് 6 ടിക്കറ്റുകൾ വാഗ്ദാനം ചെയ്തപ്പോൾ വാങ്ങിയതാണ് ഇവ. ജനുവരി 29ന് ഓൺലൈനിലൂടെ വാങ്ങിച്ച 456808 എന്ന ടിക്കറ്റാണ് ആഷിക്കിന് ഈ തകർപ്പൻ സമ്മാനം നേടിക്കൊടുത്തത്.
advertisement
ആഷിഖിനെ ഷോ ഹോസ്റ്റുകളായ റിച്ചഡും ബൗച്രയും സന്തോഷവാർത്ത അറിയിക്കാൻ വിളിച്ചപ്പോൾ ആദ്യം വിശ്വാസം തോന്നിയില്ലെന്നും പിന്നീട് സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കടുംബത്തെ വിളിച്ചും സന്തോഷം പങ്കുവെച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളും 2 സഹോദരിമാരും അടങ്ങുന്നതാണ് ആഷിഖിന്റെ കുടുംബം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അടിച്ചു മോനേ...! യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 25 മില്യൺ ദിർഹം സമ്മാനം
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement