സൗദിയിലെ (
Saudi Arabia) നജ്‌റാനില്‍ തമിഴ്‌നാട് സ്വദേശിയെ ആത്മഹത്യ (Suicide) ചെയ്ത നിലയില്‍ കണ്ടെത്തി. തഞ്ചാവൂര്‍ സ്വദേശി മുരുകേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി മുരുകേഷ് നാട്ടില്‍ പോയിരുന്നില്ല. വിസയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ സാധിക്കാതെ വന്നത്. കഴിഞ്ഞ നാല് വര്‍ഷമായി മുരുകേഷ് നാട്ടിലേക്ക് പോകുന്നതിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു.
നജ്‌റാനിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തെ സമീപിച്ച മുരുകേഷിന്റെ പ്രശ്‌നം അവര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നാട്ടില്‍ പോകാന്‍ അവസരമൊരങ്ങിയിരുന്നു. നാട്ടില്‍ പോകാന്‍ തീരുമാനിച്ച തീയതിയുടെ തലേന്നാണ് മുരുകേഷിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സൗദി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.അദ്ദേഹത്തിന്റെ മൃതദേഹം സൗദില്‍ സംസ്‌കരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Death |ഖത്തറിലെത്തിയത് ഒരു മാസം മുമ്പ്; മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു
ഖത്തറിലുണ്ടായ (Qatar) വാഹനാപകടത്തില്‍ (accident) മലയാളി യുവതി മരിച്ചു. നെടുവത്തൂര്‍ അമ്പലത്തുംകാല പനയ്ക്കല്‍ പുത്തന്‍വീട്ടില്‍ ജെറിന്റെ ഭാര്യ ചിപ്പി വര്‍ഗീസ്(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്കാണ് അപകടം നടന്നത്.
ജെറിനും ചിപ്പിയും നാല് മാസം പ്രായമായ കുഞ്ഞുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ജെറിനാണ് കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍സീറ്റില്‍ കുഞ്ഞുമായി ഇരിക്കുകയായിരുന്നു ചിപ്പി.
പരിക്കേറ്റ ചിപ്പി മരിച്ചു. ഒരു മാസം മുമ്പാണ് ചിപ്പി ഖത്തറില്‍ എത്തിയത്. ജോലിക്കുള്ള ഇന്റര്‍വ്യു കഴിഞ്ഞു നിയമനം കാത്തിരിക്കുകയായിരുന്നു. ഖത്തറിലെ കമ്പനിയിലാണ് ജെറിന് ജോലി.
Accident| കാനഡയിൽ വാഹനാപകടത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
ടൊറന്റോ: കാനഡയിൽ ടൊറന്റോ ഒന്റാറിയോയിൽ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹർപ്രീദ് സിങ് (24), ജസ്പീന്ദർ സിങ് (21), കരൺപാൽ സിങ് (22), മോഹിത് ചൗഹാൻ (23), പവൻ കുമാർ (23) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. മോൻട്രിയലിലും ഗ്രേറ്റർ ടൊറന്‌റോ പ്രദേശങ്ങളിൽ പഠിക്കുന്നവരാണ് ഇവർ.
ഹൈവേ 401ൽ, ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
''ഹൃദയഭേദകമായ ദുരന്തമാണ് കാനഡയിൽ സംഭവിച്ചത്. ടൊറന്റോയ്ക്ക് സമീപം ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. രണ്ട് പേർ ആശുപത്രിയിലാണ്. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. @ടൊറന്റോയിലെ ഇന്ത്യൻ സംഘം അപകടത്തിൽ മരണമടഞ്ഞവരുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ബന്ധപ്പെട്ടുവരികയാണ്''- ഇന്ത്യ ഹൈക്കമ്മീഷണർ അജയ് ബിസാരിയ ട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.