advertisement

വയറ്റിൽ കത്രിക: ആരെയും കുറ്റപ്പെടുത്താൻ ഉപയോഗിക്കരുത്; കുറവുകൾ പരിഹരിക്കാൻ മുന്നറിയിപ്പായി കാണണം: KGMCTA

Last Updated:

ശസ്ത്രക്രിയാ സുരക്ഷാ മുൻകരുതലുകൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കെജിഎംസിറ്റിഎ

News18
News18
തിരുവനന്തപുരം: ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ശസ്ത്രക്രിയ വേളയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയും സർജിക്കൽ ചെക്ക്‌ലിസ്റ്റ് മാർഗ്ഗനിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയാതെയും ഉണ്ടായതാണെന്നും ഇത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നും കെജിഎംസിറ്റിഎ.
സർക്കാർ മെഡിക്കൽ കോളേജുകളിൽ ആയിരക്കണക്കിന് ശസ്ത്രക്രിയകൾ വർഷംതോറും വിജയകരമായി നടക്കുന്നുണ്ട്. എന്നാൽ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയാ സുരക്ഷാ മുൻകരുതലുകൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കെജിഎംസിറ്റിഎ പ്രസ്താവനയിൽ പറഞ്ഞു.
ശസ്ത്രക്രിയാ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സമഗ്രമായ പ്രോട്ടോക്കോൾ 2024-ൽ കെജിഎംസിറ്റിഎ സർക്കാരിന് സമർപ്പിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ സർജിക്കൽ ചെക്ക്ലിസ്റ്റ് നിർബന്ധമാക്കൽ, കൃത്യമായ ഇൻസ്ട്രുമെന്റ് കണക്ക് സംവിധാനം,ടൈം ഔട്ട് നടപടിക്രം പാലിക്കൽ,OT അടിസ്ഥാനത്തിലുള്ള സുരക്ഷാ ഓഡിറ്റ് തുടങ്ങിയ പ്രധാന നിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ സർക്കാർ ഈ നിർദ്ദേശങ്ങളുടെ മേൽ ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ലെന്നും നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകാത്തത് നിരാശാജനകമാണെന്നും കെജിഎംസിറ്റിഎ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.ന്യൂനതകൾ സമയബന്ധിതമായി പരിഹരിക്കാതെ ഉത്തരവാദിത്തം ഡോക്ടർമാരുടെയും നഴ്സുമാരുടെയും മേൽ കെട്ടിവയ്ക്കുന്നത് നിരാശാജനകമാണെന്നും കെജിഎംസിറ്റിഎ പ്രസ്താവനയിൽ പറഞ്ഞു.
advertisement
സർക്കാർ മെഡിക്കൽ കോളേജുകളിലെ ശസ്ത്രക്രിയാ വിദഗ്ധരും ഓപ്പറേഷൻ തിയേറ്റർ സ്റ്റാഫും അമിത ജോലിഭാരത്തിലാണ്. ആയിരക്കണക്കിന് ശസ്ത്രക്രിയകൾ നടക്കുമ്പോൾ നിശ്ചിത മാനദണ്ഡ പ്രകാരമുള്ള നഴ്സിംഗ്, ടെക്നിക്കൽ, സപ്പോർട്ട് സ്റ്റാഫ് ഇല്ലാത്തത് സുരക്ഷാ സംവിധാനങ്ങൾ ശക്തമായി പാലിക്കാൻ തടസ്സമാകുന്നുണ്ട്. ന്യൂനതകൾ പരിഹരിക്കാൻ നിലവിലുള്ളതിനെക്കാൾ ഗണ്യമായ ജീവനക്കാരുടെ വർധനയും അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണെന്നും കെജിഎംസിറ്റിഎ പറഞ്ഞു
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സംഭവം ആരെയും കുറ്റപ്പെടുത്താൻ മാത്രം ഉപയോഗിക്കരുതെന്നും ആരോഗ്യ സംവിധാനത്തിലെ കുറവുകൾ പരിഹരിക്കാൻ ഇത് ഒരു മുന്നറിയിപ്പായി കാണണമെന്നും കെജിഎംസിറ്റിഎ പറഞ്ഞു.സംഭവത്തെക്കുറിച്ച് സുതാര്യവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നും രോഗിക്ക് മികച്ച ചികിത്സയും മാനുഷിക പിന്തുണയും ഉറപ്പാക്കണമെന്നും കെജിഎംസിറ്റിഎ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ടി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സി എസ് എന്നിവർ ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയറ്റിൽ കത്രിക: ആരെയും കുറ്റപ്പെടുത്താൻ ഉപയോഗിക്കരുത്; കുറവുകൾ പരിഹരിക്കാൻ മുന്നറിയിപ്പായി കാണണം: KGMCTA
Next Article
advertisement
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചോളം യുവതികളെ പീഡിപ്പിച്ച വ്ലോഗർ മൂന്നു പേരുടെ പരാതിയിൽ അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചോളം യുവതികളെ പീഡിപ്പിച്ച വ്ലോഗർ മൂന്നു പേരുടെ പരാതിയിൽ അറസ്റ്റിൽ
  • തൃശൂർ സ്വദേശി യദു ഗിരീഷ് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

  • മൂന്നു യുവതികളുടെ പരാതിയിൽ അറസ്റ്റിലായ പ്രതി പതിനഞ്ച് യുവതികളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി

  • യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ ഐ‌ടി ആക്ട് പ്രകാരം കേസ്.

View All
advertisement