advertisement

മലപ്പുറത്ത് 7 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വിഫലം; വെള്ളക്കെട്ടിൽ മറിഞ്ഞ ലോറിയിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി

Last Updated:

ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്

News18
News18
മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിൽ നിയന്ത്രണം വിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറി എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരയ്ക്കടുപ്പിച്ചു. അപകടത്തിൽ കാണാതായ ലോറി ജീവനക്കാരൻ പൈക്കിനിപറമ്പ് സ്വദേശി മുസ്തഫയുടെ മൃതദേഹം ലോറിക്കുള്ളിൽ നിന്ന് കണ്ടെടുത്തു. 65 അടിയോളം താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് മുങ്ങിപ്പോയ ലോറിയുടെ ക്യാബിനിനുള്ളിലാണ് മൃതദേഹം കുടുങ്ങിക്കിടന്നിരുന്നത്.
ലോറി ഓടിച്ചിരുന്ന ചട്ടിപ്പറമ്പ് സ്വദേശി ജാഫർ പരിക്കുകളോടെ രക്ഷപ്പെട്ടു. എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ലോറിയിൽ കുടുങ്ങിക്കിടന്ന മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പള്ളിയാലി സ്പിന്നിൽ റോഡിൽ അപകടം സംഭവിച്ചത്. 'മലയിൽ ഫുഡ്‌സി'ന്റെ സെയിൽസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടമായ ലോറി ജനവാസ മേഖല ഒഴിവാക്കി അടുത്തുള്ള ഒഴിയിടത്തിലേക്ക് മാറ്റാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും സമീപത്തെ ആഴമേറിയ ക്വാറി കുളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
advertisement
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളായ സ്ത്രീകളാണ് വൈരംകോട് വേലയ്ക്ക് പോവുകയായിരുന്ന നാട്ടുകാരെ വിവരമറിയിച്ചത്. ഇവർ ഉടൻ തന്നെ ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തിയെങ്കിലും മുസ്തഫയുമായി വാഹനം വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ലോറി ഉയർത്താനുള്ള മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടു. രാത്രിയായതോടെ വെളിച്ചമെത്തിച്ചും കൂടുതൽ ക്രയിനുകൾ ഉപയോഗിച്ചും പ്രവർത്തനം ഊർജിതമാക്കി. ഒടുവിൽ ഏഴ് മണിക്കൂറിന് ശേഷം ലോറി കരയ്ക്കടുപ്പിച്ചു. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
advertisement
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് 7 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വിഫലം; വെള്ളക്കെട്ടിൽ മറിഞ്ഞ ലോറിയിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement