advertisement

'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ

Last Updated:

വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ലോകനേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തത് ശ്രദ്ധേയമാണെന്നും തരൂർ

News18
News18
ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഉച്ചകോടിയുടെ ആദ്യ ദിവസങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോയെന്നും വലിയ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ചില ചെറിയ സാങ്കേതിക പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ലോകനേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തത് ശ്രദ്ധേയമാണെന്നും നിർമ്മിത ബുദ്ധി വികസനത്തിൽ ഒരു ഏകീകൃത ലോകം കെട്ടിപ്പടുക്കാനുള്ള ശക്തമായ സന്ദേശമാണ് അവർ നൽകുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.നാരായണഗുരുവിനെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തക പ്രകാശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ നാളെ ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ടെന്നും ഇന്ത്യ ഈ മേഖലയിൽ നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയെ 'അലങ്കോലപ്പെട്ട ഒരു പിആർ നാടകം' എന്ന് വിശേഷിപ്പിക്കുകയും അവിടെ ചൈനീസ് ഉൽപ്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത് എന്ന് ആരോപിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമാണ് തരൂരിന്റെ പ്രസ്താവന. പരിപാടിയിലെ കെടുകാര്യസ്ഥത രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മറ്റ് മുതിർന്ന നേതാക്കളും വിമർശിച്ചിരുന്നു.
advertisement
റാഫേൽ വിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇത്തരം കരാറുകൾ അത്യന്താപേക്ഷിതമാണെന്ന് തരൂർ മറുപടി നൽകി. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യം ദുർബലമാണെന്ന് കരുതി ആരും യുദ്ധത്തിന് മുതിരാതിരിക്കാനാണ് പ്രതിരോധം ശക്തിപ്പെടുത്തുന്നതെന്നും ഇക്കാര്യത്തിൽ താൻ സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'കേരള സ്റ്റോറി 2' എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന്, ആദ്യ ഭാഗം വെറുപ്പ് പടർത്തുന്ന ഒന്നായിരുന്നുവെന്ന് തരൂർ പ്രതികരിച്ചു. ആയിരക്കണക്കിന് ആളുകൾ മതം മാറിയെന്നത് വാസ്തവമല്ലെന്നും വർഷങ്ങൾക്കിടയിൽ വളരെ കുറച്ച് കേസുകൾ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ഒരു വലിയ കഥയാക്കി മാറ്റുന്നതും അത് പ്രചരണത്തിനായി ഉപയോഗിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement