• HOME
  • »
  • NEWS
  • »
  • gulf
  • »
  • വെള്ളത്തിൽ മുങ്ങി ദുബായ് വിമാനത്താവളം: വിമാനങ്ങൾ വൈകും; ചിലത് റദ്ദു ചെയ്തു

വെള്ളത്തിൽ മുങ്ങി ദുബായ് വിമാനത്താവളം: വിമാനങ്ങൾ വൈകും; ചിലത് റദ്ദു ചെയ്തു

അതേസമയം, എത്രയും വിമാന സർവീസുകൾ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളം കയറിയ ദുബായ്  വിമാനത്താവളം

വെള്ളം കയറിയ ദുബായ് വിമാനത്താവളം

  • News18
  • Last Updated :
  • Share this:
    ദുബായ്: വെള്ളം കയറിയതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദു ചെയ്തു. ചില വിമാനങ്ങൾ വൈകുകയും ചെയ്തു. ശക്തമായ മഴയെത്തുടർന്ന് വിമാനത്താവളത്തിൽ വെള്ളം നിറഞ്ഞതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില വിമാനങ്ങൾ വൈകുകയും ചിലത് റദ്ദു ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

    അതേസമയം, എത്രയും വിമാന സർവീസുകൾ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ദിവസം മുഴുവനും വിമാനങ്ങൾ റദ്ദു ചെയ്യുന്നതോ വൈകുന്നതോ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

    അതേസമയം, പുതുക്കിയ സമയം സംബന്ധിച്ച് വിമാനക്കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് റോഡുകളിൽ ഗതാഗതകുരുക്ക് രൂപപ്പെട്ട സാഹചര്യത്തിൽ യാത്രക്കാർ മെട്രോ ഉപയോഗിക്കണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ആവശ്യപ്പെട്ടു.

    കനത്ത മഴയിൽ വെള്ളപ്പൊക്കം ബാധിച്ച ദുബായിലെ റോഡുകൾ വീണ്ടും തുറന്നു

    മണിക്കൂറിൽ 150 മില്ലിമീറ്റർ എന്ന നിലയിൽ രണ്ട് മണിക്കൂറിലധികം കനത്ത മഴ പെയ്തതിനാൽ റോഡിൽ "കുളങ്ങൾ" രൂപപ്പെട്ടതായി ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സേവന കേന്ദ്രങ്ങൾ, വാഹന പരിശോധന കേന്ദ്രങ്ങൾ, ഡ്രൈവിംഗ് സ്ഥാപനങ്ങൾ എന്നിവ ശനിയാഴ്ച അടച്ചിടുമെന്ന് ഗതാഗത അധികൃതർ അറിയിച്ചിരുന്നു.
    Published by:Joys Joy
    First published: