ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് നല്കുന്ന വിഷയം കേന്ദ്ര സര്‍ക്കാര്‍ക്കാരിന്റെ പരിഗണനയിലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.
'ആധാര്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ള തിരിച്ചറിയല്രേഖയാണ്. ആധാറില്ലാത്ത പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ തടസ്സമുണ്ടാകില്ല.'- മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച ദുബായ് സോനാപുരിലെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം ഇന്ത്യക്കാരുമായി സംവദിക്കവെയാണ് മുരളീധരന് ഇക്കാര്യം അറിയിച്ചത്.
അധാര് കാര്‍ഡിന് പൗരത്വവുമായി ബന്ധമില്ല. ആധാര്‍ ഇല്ലാത്ത പ്രവാസികളും ഇന്ത്യക്കാരാണ്. ആധാര്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് എല്ലാ സേവനങ്ങളും ഉറപ്പാക്കാനാണ് പ്രത്യേക കാര്‍ഡ് കൊണ്ടു വരുന്നത്. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനും നിയമനടപടികള്‍ ഉണ്ടാവും. ഇതിന് ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതിവരുത്തണം. അടുത്തുതന്നെ ഇതു പാര്‍ലമെന്റ് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.