വിമാനയാത്രക്കൂലി വര്‍ധന; പ്രവാസികളുടെ പരാതി ഉടന്‍ പരിഹരിക്കുമെന്ന് വി.മുരളീധരന്‍
Last Updated:
വിമാന നിരക്ക് കുത്തനെ വര്‍ധിക്കുന്നെന്ന പരാതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അടുത്തയാഴ്ച ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകുമെന്നാണ് കരുതുന്നതെന്നും മുരളീധരന്‍ അറിയിച്ചു.
ദുബായ്: സീസണ്‍ സമയങ്ങളില്‍ വിമാന കമ്പനികള്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നെന്ന പരാതി കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍.
'സീസണ്‍ സമയങ്ങളില്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച വ്യോമയാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ. എല്ലാ വിമാനക്കമ്പനികളുമായും സംസാരിച്ച് ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കും. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ കൂടുതല്‍ 'സ്മാര്‍ട്ടാ'ക്കും'.- മുരളീധരന്‍ വ്യക്തമാക്കി.
നൈജീരിയയില്‍നിന്നുള്ള യാത്രാമധ്യേ ദുബായി വെള്ളിയാഴ്ച വിവിധ പരിപാടികളില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിമാന നിരക്ക് കുത്തനെ വര്‍ധിക്കുന്നെന്ന പരാതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അടുത്തയാഴ്ച ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകുമെന്നാണ് കരുതുന്നതെന്നും മുരളീധരന്‍ അറിയിച്ചു.
advertisement
എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തി. റണ്‍വെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കോഴിക്കോട് സര്‍വീസിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അവര്‍ അനുവാദം തേടിയിട്ടുണ്ട്. ഇക്കാര്യം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
Location :
First Published :
June 15, 2019 10:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വിമാനയാത്രക്കൂലി വര്‍ധന; പ്രവാസികളുടെ പരാതി ഉടന്‍ പരിഹരിക്കുമെന്ന് വി.മുരളീധരന്‍