മേഖലയിലെ സംഘർഷം; ബഹറനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

Last Updated:

സർക്കാർ ജീവനക്കാർക്ക് 70 ശതമാനം വർക്ക് ഫ്രം ഹോം ആണ് അനുവദിച്ചത്

News18
News18
പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന്, നേരിട്ട് ഹാജരാകേണ്ട മേഖലകൾ ഒഴികെ, മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും എല്ലാ തൊഴിലാളികൾക്കും 70 ശതമാനം വർക്ക് ഫ്രം ഹോം അനുവദിക്കുന്നതായി ബഹറിൻ  ഞായറാഴ്ച അറിയിച്ചു.
ഇന്ന് മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ, പ്രാദേശിക സാഹചര്യങ്ങളുടെയും നിലവിലെ സംഭവവികാസങ്ങളും കണക്കിലെടുത്ത്, എല്ലാ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും 70 ശതമാനം തൊഴിലാളികൾക്കും വർക്ക് ഫ്രം ഹോം ആക്കാൻ തീരുമാനിച്ചു. നേരിട്ട് ഹാജരാകേണ്ട മേഖലകളും അടിയന്തര സാഹചര്യങ്ങൾ, പൊതു സുരക്ഷ തുടങ്ങിയ മേഖലകളിലെ ജോലികൾ എന്നിവ ഒഴികെയാണിതെന്നും ബഹറിൻ സിവിൽ സർവീസ് ബ്യൂറോ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണങ്ങളെത്തുടർന്ന് ബന്ധപ്പെട്ട അധികാരികൾ അനുവദിക്കുമ്പോൾ, ആവശ്യമുള്ളപ്പോൾ മാത്രം പ്രധാന റോഡുകൾ ഉപയോഗിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ബഹ്‌റൈൻ നിർദേശം നൽകി. യുഎസിന്റെ ഒരു  സൈനിക താവളം ബഹറിനിലുണ്ട്.
advertisement
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടയിൽ യുഎസ് ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് ബഹറിൻ നിർദേശം നൽകിയത് നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മേഖലയിലെ സംഘർഷം; ബഹറനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement