ഭർത്താവ് കടുത്ത മദ്യപാനി; ഒപ്പം സംശയവും; അതുല്യ ഷാർജയിൽ ജീവിതമവസാനിപ്പിച്ചത് പിറന്നാള്‍ ദിനത്തില്‍

Last Updated:

ഭര്‍ത്താവായ സതീഷ് അതുല്യയെ മദ്യപിച്ച് മർദിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്

News18
News18
ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്‍ ഭര്‍ത്താവില്‍ നിന്നും ദീര്‍ഘനാളായി പീഡനം നേരിട്ടതായി സൂചന. സതീഷ് അതുല്യയെ മദ്യപിച്ച് മർദിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
സതീശ് അതുല്യയെ കാര്യമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. സതീ‌ഷ് അതുല്യയെ എല്ലാം കാര്യങ്ങളിലും സംശയിച്ചിരുന്നതായും റിപ്പോർട്ട്.
കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം.
ALSO READ: ഭർത്താവ് കടുത്ത മദ്യപാനി; ഒപ്പം സംശയവും; അതുല്യ ജീവിതമവസാനിപ്പിച്ചത് പിറന്നാള്‍ ദിനത്തില്‍
ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.
advertisement
സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. സതീഷിനെതിരെ ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.
(summary: Kollam native Athulya Sekharan, who was found dead in her flat in Sharjah, was reportedly being tortured by her husband for a long time. A video of Satish beating Athulya while drunk is going viral.)
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഭർത്താവ് കടുത്ത മദ്യപാനി; ഒപ്പം സംശയവും; അതുല്യ ഷാർജയിൽ ജീവിതമവസാനിപ്പിച്ചത് പിറന്നാള്‍ ദിനത്തില്‍
Next Article
advertisement
അൻവർ 14.38 കോടി സ്വത്ത് 64.14 കോടിയായതിൽ  കൃത്യമായി വിശദീകരണം നൽകിയില്ല; റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി
അൻവർ 14.38 കോടി സ്വത്ത് 64.14 കോടിയായതിൽ കൃത്യമായി വിശദീകരണം നൽകിയില്ല; റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി
  • അൻവറിന്റെ സ്വത്ത് 14.38 കോടിയിൽ നിന്ന് 64.14 കോടിയായതിൽ കൃത്യമായ വിശദീകരണം നൽകിയില്ലെന്ന് ഇ.ഡി.

  • അൻവറിന്റെ ബിനാമി ഇടപാടുകൾ സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തു.

  • വായ്പ അനുവദിച്ചതിൽ കെ.എഫ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളും പിഴവുകളും ഉണ്ടായതായി ഇ.ഡി. കണ്ടെത്തി.

View All
advertisement