സൗദിയിൽ ജോലിക്കിടെ യുവതിയെ സ്പർശിച്ച ഇന്ത്യക്കാരനായ ഡോക്ടർക്ക് അഞ്ച് വർഷം തടവും 33 ലക്ഷം രൂപ പിഴയും

Last Updated:

ഇന്റേൺഷിപ്പ് നടത്തി വരികയായിരുന്ന യുവതിയുടെ കയ്യിൽ ഇദ്ദേഹം മോശമായ രീതിയിൽ സ്പർശിച്ചതായാണ് പരാതി

സൗദിയിൽ ജോലിക്കിടെ യുവതിയെ സ്പർശിച്ച ഇന്ത്യൻ പൗരനായ ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യൻ കോടതി. അഞ്ച് വർഷം തടവും 33.4 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 57 കാരനായ ഇദ്ദേഹം കർണാടക സ്വദേശിയും സൗദിയിലെ ജിസാൻ പ്രവിശ്യയിൽ പാത്തോളജിസ്റ്റുമാണ്. ഇന്റേൺഷിപ്പ് നടത്തി വരികയായിരുന്ന യുവതിയുടെ കയ്യിൽ ഇദ്ദേഹം മോശമായ രീതിയിൽ സ്പർശിച്ചതായാണ് പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത പബ്ലിക് പ്രോസിക്യൂഷൻ അത് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇയാൾ മുൻപ് സൗദി അറേബ്യയിലും യുഎഇയിലും ജോലി ചെയ്തിരുന്നതായാണ് വിവരം.
ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒരു സാമ്പിൾ കാണിക്കുന്നതിനിടെ ഡോക്ടർ കയ്യിൽ സ്പർശിച്ചെന്നാണ് യുവതിയുടെ മൊഴി. അതേസമയം കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ കമ്പ്യൂട്ടർ മൗസ് ചലിപ്പിച്ചപ്പോൾ കൈ അബദ്ധത്തിൽ സ്പർശിച്ചതാണെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് യുവതി കേസ് നൽകിയതെന്ന ആരോപണവുമായി പ്രതിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
സൗദി നിയമം അനുസരിച്ച് സാങ്കേതിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗത്തിലൂടെ വ്യക്തികളുടെ അന്തസ്സിനെ ഹനിക്കുന്ന ലൈംഗിക പരമായ വാക്കുകൾ, പ്രവർത്തികൾ, ആംഗ്യങ്ങൾ എന്നിവ നിയമ നടപടികൾക്ക് വിധേയമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ ജോലിക്കിടെ യുവതിയെ സ്പർശിച്ച ഇന്ത്യക്കാരനായ ഡോക്ടർക്ക് അഞ്ച് വർഷം തടവും 33 ലക്ഷം രൂപ പിഴയും
Next Article
advertisement
വയനാട് പുനർനിർമാണത്തിന് കേന്ദ്രസഹായം; 260.56 കോടി രൂപ അനുവദിച്ചു: അസമിനും സഹായം
വയനാട് പുനർനിർമാണത്തിന് കേന്ദ്രസഹായം; 260.56 കോടി രൂപ അനുവദിച്ചു: അസമിനും സഹായം
  • വയനാട് പുനർനിർമാണത്തിനായി 260.56 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു, 2221 കോടി ആവശ്യപ്പെട്ടിരുന്നു.

  • 9 സംസ്ഥാനങ്ങൾക്ക് 4654.60 കോടി രൂപ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം അനുവദിച്ചു.

  • തിരുവനന്തപുരത്തിനും 2444.42 കോടി രൂപ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം ലഭിച്ചു.

View All
advertisement