ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും
- Published by:Rajesh V
- news18-malayalam
Last Updated:
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ഇസ്ലാമിക വിശ്വാസികളെ അധിക്ഷേപിക്കുന്ന രീതിയിൽ യുവാവ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കിൽ മുസ്ലിങ്ങളെയും ഇസ്ലാമിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കർണാടക സ്വദേശിയെ ദുബൈയിൽ ജോലിയിൽ നിന്ന് പുറത്താക്കി. എംറിൽ സർവീസസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കർണാടക റനെബന്നൂർ സ്വദേശി രാഗേഷ് ബി കിട്ടുർമത്തിനെയാണ് പുറത്താക്കിയതായി കമ്പനി അറിയിച്ചത്. ഇയാളെ ദുബൈ പൊലീസിന് കൈമാറുമെന്ന് കമ്പനി സി ഇ ഒ സ്റ്റ്യൂവാർട്ട് ഹാരിസൻ മാധ്യമങ്ങളെ അറിയിച്ചു.
വിവിധ മതവിഭാഗങ്ങളിൽ പെടുന്ന എണ്ണായിരത്തിലേറെ ജീവനക്കാരുള്ള സ്ഥാപനമാണ് ഞങ്ങളുടേത് ഇത്തരം പ്രവണതകളോട് തങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും സ്ഥാപനം വ്യക്തമാക്കി. പരാതികളെ തുടർന്ന് പോസ്റ്റ് പിൻവലിച്ച് ഇദ്ദേഹം മാപ്പുപറഞ്ഞെങ്കിലും ഇയാൾക്കെതിരെ നിയമനടപടി തുടരനാണ് അധികൃതരുടെ തീരുമാനം.

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ഇസ്ലാമിക വിശ്വാസികളെ അധിക്ഷേപിക്കുന്ന രീതിയിൽ യുവാവ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തിരുന്നു.
advertisement
You may also like:Covid 19: ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 12 പേരിൽ 11 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ [NEWS]കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി [NEWS]COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി [NEWS]
സമാനമായ കേസിൽ കഴിഞ്ഞദിവസം മറ്റൊരു ഇന്ത്യക്കാരനും ദുബൈയിൽ ജോലി നഷ്ടപ്പെട്ടിരുന്നു. മാർച്ചിൽ ഡൽഹി സ്വദേശിയായ നിയമവിദ്യാർഥിനിക്കെതിരെ ഓൺലൈനിൽ ബലത്സംഗ ഭീഷണി മുഴക്കിയകതിന് ദുബായിലെ ഒരു റസ്റ്ററന്റിൽ ഷെഫായി ജോലി നോക്കിയിരുന്ന ത്രിലോക് സിംഗിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
advertisement
Location :
First Published :
April 10, 2020 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും