ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി; വ്യാഴാഴ്ച കൊച്ചിയിലെത്തുന്നത് ഒരെണ്ണം മാത്രം

176 യാത്രക്കാരുമായി വ്യാഴാഴ്ച രാത്രി 9.40 നാണ് ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തുന്നത്.

News18 Malayalam | news18-malayalam
Updated: May 6, 2020, 4:54 PM IST
ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി; വ്യാഴാഴ്ച കൊച്ചിയിലെത്തുന്നത് ഒരെണ്ണം മാത്രം
പ്രതീകാത്മക ചിത്രം
  • Share this:
അബുദാബി: പ്രവാസി മലയാളികളെയും വഹിച്ച് വ്യാഴാഴ്ച ദോഹയിൽ നിന്നും പുറപ്പെടുമെന്നു പ്രഖ്യാപിച്ചിരുന്ന ഒരു വിമാനത്തിന്റെ യാത്ര നീട്ടിവച്ചു. നാളെ കൊച്ചിയിൽ എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രണ്ടു വിമാനങ്ങളിൽ ഒന്നിന്റെ യാത്രയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. ഇതോടെ നേരത്തെ പ്രഖ്യാപിക്കപ്പെട്ടതിൽ നിന്നും വ്യത്യസ്തമായി കൊച്ചി വിമാനത്താവളത്തിൽ വ്യാഴാഴ്ച ദോഹയിൽ നിന്നും ഒരു വിമാനമെ എത്തിച്ചേരൂ.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]

176 യാത്രക്കാരുമായി വ്യാഴാഴ്ച രാത്രി 9.40 നാണ് ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തുന്നത്. ഈ വിമാനം അബുദാബിയില്‍ നിന്നാണ് പുറപ്പെടുന്നത്. ഇതിലേക്കുള്ള ടിക്കറ്റ് വിതരണവും ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.15 നാണ് ഈ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നത്.

എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, സന്ദര്‍ശകര്‍, തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെയുള്ള മുന്‍ഗണാക്രമത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുത്തിരിക്കുന്നത്.

വിമാനത്തിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അബുദാബിയിലെ  ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.
First published: May 6, 2020, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading