കുവൈറ്റ് മദ്യദുരന്തത്തിൽ ആശുപത്രിയിലുള്ള 40 ഇന്ത്യാക്കാരിൽ മലയാളികളുണ്ടെന്ന് സൂചന

Last Updated:

മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലാണു ദുരന്തമുണ്ടായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കുവൈറ്റ് മദ്യദുരന്തത്തിൽ ആശുപത്രിയിലുള്ള 40 ഇന്ത്യാക്കാരിൽ മലയാളികളുണ്ടെന്ന് സൂചന. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലാണു ദുരന്തമുണ്ടായത്.ആശുപത്രിയിൽ പ്രവേശപ്പിച്ചവരിൽ ചിലരുടെ നില അതീവ ഗുരുതരമെന്നാണ് ഇന്ത്യൻ എംബസി ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയത്. വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഇതുവരെ പതിമൂന്ന്‌ പ്രവാസി തൊഴിലാളികൾ മരിച്ചതായാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്‌. മരിച്ചവരുടെ പ‍ൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല എങ്കിലും മരിച്ചവരിൽ മലയാളികളുമുണ്ടെന്ന സൂചനയുണ്ട്. സഹായം ആവശ്യമുള്ളവർ +965-65501587 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള കൂടുവിവരങ്ങശേഖരിച്ച് വരികയാണെന്ന് ഇന്ത്യഎംബസി ഇറക്കിയ വാർത്തക്കുറിപ്പിവ്യക്തമാക്കി. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻതന്നെ, അംബാസഡറും മറ്റ് എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാആശുപത്രികസന്ദർശിച്ച് ഇന്ത്യരോഗികളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. ഇന്ത്യക്കാരായ രോഗികളുടെ ചികിത്സയ്ക്കായി എംബസി ആശുപത്രികളുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദുരിതബാധിതരായ ഇന്ത്യപൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നൽകുന്നുണ്ടെന്നും വാർത്താക്കുറിപ്പിഅറിയിച്ചു.
advertisement
വിഷമദ്യം കഴിച്ച് അവശരായവഞായറാഴ്ച മുതലാണ് ആശുപത്രിയിചികിത്സ തേടി എത്തിയത്. 1 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം. 51 പേർക്ക് അടിയന്തിര ഡയാലിസിസ് നടത്തിയതായും 31 പേർക്ക് വെന്റിലേറ്റസഹായം നൽകിയതായും വിവരമുണ്ട്‌.
advertisement
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിവ്യാജ മദ്യനിർമാണത്തിനെതിരെ അധികൃതകടുത്ത നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽനിന്ന് മദ്യം വാങ്ങിയവരാണ് വ്യത്യസ്ത സ്ഥലങ്ങളിമദ്യപിച്ചവേളയിഅപകടത്തിൽപ്പെട്ടത്. 1964-ലാണ് കുവൈറ്റ് സർക്കാമദ്യം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്. 1980-കളിൽ മദ്യത്തിന്റെ ഉപഭോഗം കുറ്റകരവുമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റ് മദ്യദുരന്തത്തിൽ ആശുപത്രിയിലുള്ള 40 ഇന്ത്യാക്കാരിൽ മലയാളികളുണ്ടെന്ന് സൂചന
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement